twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയസൂര്യയുടെ ഒരു ചിത്രം പോലും കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല! ഭീഷണി മുഴക്കി ലിബര്‍ട്ടി ബഷീര്‍!

    |

    ജയസൂര്യയ്ക്കും വിജയ് ബാബുവിനുമെതിരെ തുറന്നടിച്ച് ലിബര്‍ട്ടി ബഷീര്‍. ഇവരുടെ ഒരു സിനിമയും ഇനി കേരളത്തിലെ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറയുന്നു. ജയസൂര്യ പ്രധാന വേഷത്തിലെത്തുന്ന സിനിമയായ സൂഫിയും സുജാതയും ഓണ്‍റിലീസിന് തയ്യാറെടുക്കുകയാണെന്നറിഞ്ഞതിന് പിന്നാലെയായാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് കൂടിയായ ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചത്. ലോക് ഡൗണിനെത്തുടര്‍ന്ന് സിനിമാമേഖല ഒന്നടങ്കം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോള്‍ ചതിയാണ് ജയസൂര്യയും വിജയ് ബാബുവും ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ പ്രതികരണത്തിനിടയിലാണ് അദ്ദേഹം സ്വന്തം നിലപാട് വ്യക്തമാക്കിയത്.

    Recommended Video

    Jayasurya's film will release through amazon prime | FilmiBeat Malayalam

    67 ദിവസമായിരിക്കുകയാണ് കേരളത്തിലെ തിയേറ്ററുകള്‍ അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട്. മുന്‍പ് റിലീസ് ചെയ്ത സിനിമകളാണ് ഇത്തരത്തില്‍ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കൊടുക്കുന്നതെങ്കില്‍ അതില്‍ ന്യായമുണ്ട്. എന്നാല്‍ സിനിമാമേഖലയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമെല്ലാം വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഈ സമയത്ത് ഒന്നോ രണ്ടോ വ്യക്തികൾ ഒരു സിനിമ വേറെ പ്ലാറ്റ്ഫോമിൽ പ്രദർശനത്തിനെത്തിക്കുന്നു എന്ന് പറയുന്നത് സിനിമാ വ്യവസായത്തോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

    Jayasurya

    അതിലൊരു വ്യക്തി മലയാള സിനിമയിൽ നിന്ന് കോടിക്കണക്കിന് രൂപ ലാഭം കൊയ്ത തീയേറ്റർ ഉടമയാണ്. തീയേറ്ററുകളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഓടിച്ച് കൊണ്ട് ഹിറ്റുകൾ നേടിയ നിർമാതാവാണ്. അങ്ങനെ ഒരു വ്യക്തി തന്റെ ചിത്രം ആമസോൺ പോലുള്ള ഓൺലൈൻ റിലീസ് പ്ലാറ്റ്ഫോമുകളിലേക്ക് കൊടുക്കുകയാണെങ്കിൽ വിജയ് ബാബുവിന്റെ മാത്രമല്ല അതിനെ പ്രമോട്ട് ചെയ്യുന്ന ജയസൂര്യയുടെയും ഒരു ചിത്രവും കേരളത്തിലെ തീയേറ്ററിൽ പ്രദർശിപ്പിക്കില്ല എന്നുള്ളത് ഉറപ്പാണ്. ആരൊക്കെ ഇതിന് പിന്തുണയുമായി വന്നാലും അതിനെ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറയുന്നു.

    ഓണം ഒക്കെ വരുമ്പോഴേക്കും ഈ പ്രശ്നങ്ങൾ എല്ലാം മാറി തീയേറ്റർ റിലീസുകൾ സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് ഏവരും. ആ പ്രതീക്ഷകൾ തെറ്റിച്ച് കൊണ്ട് ഇത്തരം പ്രവർത്തികൾ അം​ഗീകരിക്കാനാവില്ല. ഒരു പുതുമുഖനിർമാതാവാണ് ഇത്തരത്തിലൊരു കാര്യം ചെയ്തത് എങ്കിൽ അത് മനസിലാക്കാനാവും. സാമ്പത്തിക പ്രതിസന്ധി മൂലമാണെെന്ന്. പക്ഷേ ഇത് ഇത്ര വലിയ ഹിറ്റുകൾ നേടിയ നിർമാതാവും നടനുമാണ്.

    സിനിമ തീയേറ്റിൽ കളിച്ചാലേ അയാൾ സിനിമാ നടനാവൂ. ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ വരുമ്പോൾ അയാൾ സീരിയൽ നടനായി മാറും. അത്തരം നീക്കം നടത്തുന്നത് എത്ര വലിയ നടനായാലും അയാളുടെ ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ കളിപ്പിക്കില്ലെന്ന ഉറച്ച തീരുമാനമാണ് ഞങ്ങൾ കൈക്കൊള്ളുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു

    English summary
    Liberty Basheer against Jayasurya and Vijay Babu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X