twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ പ്രസിഡണ്ടായ സമയത്ത് ഈ തീരുമാനം എടുക്കരുതായിരുന്നു! വിമര്‍ശനവുമായി ലിബര്‍ട്ടി ബഷീര്‍

    By Midhun
    |

    നടന്‍ ദിലിപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുളള വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഡബ്യൂസിസി അംഗങ്ങളും മറ്റു സിനിമാ പ്രവര്‍ത്തകരുമൊക്കെയായിരുന്നു സംഘടനയെ വിമര്‍ശിച്ച് നേരത്തെ രംഗത്തെത്തിയിരുന്നത്. നടിമാരുടെ കൂട്ടരാജിക്ക് പിന്നാലെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡണ്ട് ലിബര്‍ട്ടി ബഷീറും ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു.

    അമ്മ നേതൃത്വം കാണിച്ചത് മണ്ടത്തരം! ദിലീപിനെ തിരിച്ചെടുത്തത് ചിലരുടെ വാശി കാരണമെന്ന് വിനയന്‍ അമ്മ നേതൃത്വം കാണിച്ചത് മണ്ടത്തരം! ദിലീപിനെ തിരിച്ചെടുത്തത് ചിലരുടെ വാശി കാരണമെന്ന് വിനയന്‍

    മോഹന്‍ലാല്‍ പ്രസിഡണ്ടായ സമയത്ത് ഇത്തരമൊരു തീരുമാനം സംഘടന എടുക്കരുതായിരുന്നുവെന്നാണ് ലിബര്‍ട്ട് ബഷീര്‍ പറഞ്ഞിരിക്കുന്നത്. സംഘടനയില്‍ പിളര്‍പ്പുണ്ടാവാതിരിക്കാന്‍ നിര്‍ബന്ധിച്ച് എല്‍പ്പിച്ചതാണ് മോഹന്‍ലാലിനെ ഈ പദവിയെന്നും അമ്മ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതില്‍ വേദനയുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

    liberty basheer-mohanlal

    അമ്മയില്‍ നിന്നും ഡബ്യൂസിസി അംഗങ്ങള്‍ കൂട്ടമായി രാജിവെച്ച പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ മറുപടി നല്‍കുകയായിരുന്നു ലിബര്‍ട്ടി ബഷീര്‍. നടിമാര്‍ അമ്മയുടെ വേദിയില്‍ അഭിപ്രായം പറയാഞ്ഞത് കൂവല്‍ കേട്ട് പുറത്തുവരേണ്ടി വരും എന്നുളളതുകൊണ്ടാണ്. പെണ്‍ക്കുട്ടികളല്ലേ അവര്‍. അവര്‍ക്കതറിയാം ബഷീര്‍ പറഞ്ഞു.

    liberty basheer-dileep

    അതേസമയം ഹൈക്കോടതി പ്രഥമദൃഷ്ടിയാല്‍ ദിലീപിനെതിരെ തെളിവുണ്ടെന്ന് പറയുമ്പോള്‍ താരത്തെ തിരിച്ചെടുക്കാനുണ്ടായ സാഹചര്യമെന്താണെന്നും ലിബര്‍ട്ടി ബഷീര്‍ ചോദിച്ചു. ദിലീപിന് തന്നെ ഇനി അമ്മ കുറ്റവിമുക്തനാക്കിയെന്നത് ന്യായവാദമായി ഉന്നയിക്കാന്‍ സാധിക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ഡബ്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അമ്മയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് നടിമാര്‍ രാജിവെച്ചിരുന്നത്. ഡബ്യൂസിസിയ്‌ക്കൊപ്പം അമ്മ സംഘടനയിലെയും അംഗങ്ങളായിരുന്ന ഭാവന,രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയവരാണ് തങ്ങളുടെ രാജി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രഖ്യാപിച്ചിരുന്നത്.

    ഒന്നും പറയാനാകാതെ ഭയത്തിന്റെ അടിമകളായി ജീവിക്കുന്നവരെ ഓര്‍ത്ത് സഹതാപം മാത്രം: ഡോ ബിജു ഒന്നും പറയാനാകാതെ ഭയത്തിന്റെ അടിമകളായി ജീവിക്കുന്നവരെ ഓര്‍ത്ത് സഹതാപം മാത്രം: ഡോ ബിജു

    സൂപ്പര്‍താരങ്ങളെ ട്രോളിക്കൊന്ന് തമിഴ് പടം 2!! കിടിലന്‍ വീഡിയോ സോംഗ് പുറത്ത്! കാണൂസൂപ്പര്‍താരങ്ങളെ ട്രോളിക്കൊന്ന് തമിഴ് പടം 2!! കിടിലന്‍ വീഡിയോ സോംഗ് പുറത്ത്! കാണൂ

    English summary
    liberty basheer criticized amma association
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X