»   » തിയേറ്റര്‍ പൊളിച്ച് ഷോപ്പിങ് കോംപ്ലക്സ് പണിയാനൊരുങ്ങി ലിബര്‍ട്ടി ബഷീര്‍, തീരുമാനത്തിന് പിന്നില്‍ ?

തിയേറ്റര്‍ പൊളിച്ച് ഷോപ്പിങ് കോംപ്ലക്സ് പണിയാനൊരുങ്ങി ലിബര്‍ട്ടി ബഷീര്‍, തീരുമാനത്തിന് പിന്നില്‍ ?

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ സിനിമാ സമരത്തിന് നേതൃത്വം കൊടുത്ത ലിബര്‍ട്ടി ബഷീറിന്‍റെ ഉടമസ്ഥതയിലുള്ള തിയേറ്റര്‍ സമുച്ചയത്തില്‍ പുതിയ റിലീസുകളില്ല. ദിലീപിന്റെ നേതൃത്വത്തിലുള്ള ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുമായി യോജിക്കാത്തതിനാലാണ് പുതിയ സിനിമകള്‍ ലഭിക്കാത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പുതിയ സംഘടനയിലെ ആളുകള്‍ തന്നോട് പക വീട്ടുകയാണെന്നാണ് ലിബര്‍ട്ടി ബഷീര്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. പുതിയ ചിത്രങ്ങള്‍ റിലീസിങ്ങിന്മ ലഭിക്കാത്ത സാഹചര്യത്തില്‍ തിയേറ്റര്‍ പൊളിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബഷീര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പുതിയ സംഘടനയില്‍ ചേരില്ല

പുതിയ സംഘടനയുമായി സഹകരിച്ചാല്‍ മാത്രമേ സിനിമാ റിലീസുകള്‍ നല്‍കൂയെന്ന നിലപാടിലാണ് പുതിയ സംഘടന നേതൃത്വം. എന്നാല്‍ താന്‍ അതിന് വഴങ്ങില്ല. തന്റെ തീരുമാനത്തില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

പുതിയ റിലീസില്ലാത്തതുകൊണ്ട് ഒരു നഷ്ടവുമില്ല

ക്രിസ്മസിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രങ്ങളെല്ലാം തിയേറ്ററികളിലേക്കെത്തി. പുതിയ സിനിമകളൊന്നും പ്രദര്‍ശിപ്പിച്ചില്ലെങ്കിലും ഒരു നഷ്ടവും സംഭവിച്ചിട്ടില്ലെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്.

ലോ ക്ലാസ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് പിന്നിലെ കാരണം

ലിബര്‍ട്ടി ബഷീറിന്റെ ഉടമസ്ഥതയില്‍ തലശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ലിബര്‍ട്ടി പാരഡൈസില്‍ അഞ്ചു സ്‌ക്രീനാണുള്ളത്. തിയേറ്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരായി 50 പേരുണ്ട്. അവരുടെ ജീവിത വരുമാനം തിയേറ്ററില്‍ നിന്നു മാത്രമാണ്. അതു കൊണ്ടാണ് ലോ ക്ലാസ് സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ താന്‍ നിര്‍ബന്ധിതനായതെന്നും ബഷീര്‍ വ്യക്തമാക്കി.

തിയേറ്റര്‍ പൊളിച്ച് ഷോപ്പിങ്ങ് ക്ലോംപക്‌സ് പണിയും

പുതിയ സിനിമകളൊന്നും റിലീസ് ചെയ്യാത്ത സാഹചര്യത്തില്‍ തിയേറ്റര്‍ പൊളിച്ച് ഷോപ്പിങ്ങ് ക്ലോംപക്‌സ് പണിയാനാണ് തന്റെ തീരുമാനമെന്നും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.

ഇപ്പോള്‍ പ്രദര്‍ശനത്തിനുള്ള സിനിമകള്‍

ലിബര്‍ട്ടി ബഷീറിന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററില്‍ അഞ്ച് സ്‌ക്രീനാണുള്ളത്. പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്ന എ ക്ലാസ് തിയേറ്ററില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത് പഴയ കലാ സിനിമകള്‍. സെമി പോണ്‍ വിഭാഗത്തില്‍പ്പെടുന്ന തരത്തിലുള്ള സിനിമകളാണ് പ്രദര്‍ശനത്തിനുള്ളത്. പതിമൂന്നാം പക്കം പാര്‍ക്കാം, സീക്രട്ട് ഗേള്‍സ്009, പൊല്ലാത്തവള്‍ ഇതൊക്കെയാണ് പ്രദര്‍ശനത്തിലുള്ളത്.

English summary
Reason behind to screen such a films said by Liberty Basheer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam