»   » സംയുക്തയ്ക്കും ഗീതു മോഹന്‍ദാസിനും എതിരെ ദിലീപ് ക്വട്ടേഷന്‍ നല്‍കി, പുതിയ വെളിപ്പെടുത്തല്‍

സംയുക്തയ്ക്കും ഗീതു മോഹന്‍ദാസിനും എതിരെ ദിലീപ് ക്വട്ടേഷന്‍ നല്‍കി, പുതിയ വെളിപ്പെടുത്തല്‍

Posted By: Rohini
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ നടനെ കുറിച്ച് എന്തും ഏതും പറയാം എന്ന അവസ്ഥ മുതലെടുക്കുകയാണ് ചിലര്‍. ദിലീപിനെതിരെ വീണ്ടും ഗുരുതരമായ ആരോപണങ്ങളുമായി ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തി.

വെറും കൈയ്യോടെ ഇറങ്ങിയ മഞ്ജുവിനെ ഒന്നുമല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചു;ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ദിലീപിന് വീണ്ടും ജാമ്യ നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതികതരിക്കവെയാണ് ലിബര്‍ട്ടി ബഷീറിന്‌റെ പുതിയ വെളിപ്പെടുത്തല്‍. ഇതിലും വലിയ ഗൂഢാലോചനകള്‍ പദ്ധതിയിട്ട ആളാണ് ദിലീപ് എന്ന് ബഷീര്‍ പറയുന്നു.

ഇതിലും വലിയ ക്വട്ടേഷന്‍

നടിക്കെതിരായ ക്വട്ടേഷന്‍ പാളിപ്പോയതു കൊണ്ടാണ് വലിയ ക്വട്ടേഷനുകള്‍ നടക്കാതിരുന്നത്. അല്ലായെങ്കില്‍, ശ്രീകുമാര്‍, സംയുക്താ വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്കെതിരേയും ആക്രമണം നടന്നേനെ എന്ന് ലിബര്‍ട്ട് ബിഷീര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ഭാഗ്യം കൊണ്ടാണ്

ഗീതു മോഹന്‍ദാസിനും സംയുക്ത വര്‍മയ്ക്കും ശ്രീകുമാറിനുമെതിരെ ക്വട്ടേഷന്‍ നടത്താന്‍ ഉദ്ദേശിച്ച ആളാണ് ദിലീപ്. ഭാഗ്യം കൊണ്ടാണ് അവരൊക്കെ രക്ഷപെട്ടതെന്ന് ലിബര്‍ട്ടി ബഷീര്‍ വെളിപ്പെടുത്തുന്നു.

അപ്പുണ്ണിയെ കിട്ടണം

ദിലീപിന്റെ എല്ലാക്കാര്യങ്ങളും നോക്കുന്നത് സഹായിയായ അപ്പുണ്ണിയാണ്. അപ്പുണ്ണിയെ കിട്ടിയാല്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരുമെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

പിസി ജോര്‍ജ്ജ് പറഞ്ഞതിനോട്

ഞാനും കോടിയേരി ബാലകൃഷ്ണനും ഗൂഢാലോച നടത്തിയാണ് ദിലീപിനെ കുടുക്കിയതെന്ന് പിസി ജോര്‍ജ് എംഎല്‍എ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ എല്ലാം കള്ളമാണെന്ന് ഇപ്പോള്‍ ബോധ്യമായിരിക്കുകയാണെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

ഗീതുവും സംയുക്തയും

ദിലീപിന്റെ ആദ്യ ഭാര്യമാരുടെ കൂട്ടുകാരികളാണ് ആക്രമിയ്ക്കപ്പെട്ട നടിയും ഗീതു മോഹന്‍ദാസും സംയുക്ത വര്‍മയുമൊക്കെ. മഞ്ജുവിന്റെ സുഹൃത്തുക്കളാണ് ദിലീപിന്റെ ആദ്യ ദാമ്പത്യം തകര്‍ത്തത് എന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു.

English summary
Liberty Basheer new revelation against Dileep

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X