»   » ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത ആളാണ് കാവ്യാ മാധവന്‍, പിന്നെങ്ങനെ നിരപരാധിയാണെന്ന് പറയും?

ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത ആളാണ് കാവ്യാ മാധവന്‍, പിന്നെങ്ങനെ നിരപരാധിയാണെന്ന് പറയും?

Posted By: Nihara
Subscribe to Filmibeat Malayalam

തിരക്കഥയെ വെല്ലുന്ന കാര്യങ്ങളാണ് ഇപ്പോള്‍ മലയാള സിനിമയില്‍ നിന്നും പുറത്തുവരുന്നത്. തിരക്കഥാകൃത്തിന്റെ ഭാവനാസൃഷ്ടിക്കും അപ്പുറത്തുള്ള കാര്യങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ യുനടി ആക്രമിക്കപ്പെട്ട സംഭവം ഏറെ വിവാദമായിരുന്നു. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. സംഭവമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്.

ബംഗലുരുവിലെത്തിയ പ്രണവ് മോഹന്‍ലാല്‍ കാട്ടിക്കൂട്ടിയത്, ഒരിടത്തും അടങ്ങി നില്‍ക്കുന്നില്ല

ജയിലില്‍ കിടന്നിട്ടും ദിലീപിന്‍റെ കലിയടങ്ങുന്നില്ല, മോഹന്‍ലാലിനെതിരെ ഫാന്‍സിനെ ഇറക്കിയ ജനപ്രിയന്‍

സംശയമുനകളും ആരോപണങ്ങളും ദിലീപിന് നേരെ നീങ്ങുമ്പോഴും ആരു കരുതിയിരുന്നില്ല. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുമ്പോഴും ജനപ്രിയ താരം അക്കൂട്ടത്തിലുണ്ടാവരുതെന്നായിരുന്നു ആരാധകര്‍ ആഗ്രഹിച്ചിരുന്നത്. എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കുന്ന വാര്‍ത്തയായിരുന്നു പിന്നീട് പുറത്തുവന്നത്.

വിവാഹ ശേഷമുള്ള തിരിച്ചുവരവില്‍ നസ്രിയയുടെ നായകനായി ദുല്‍ഖര്‍ സല്‍മാന്‍ ??

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന് മൂന്നാം തവണയും ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. സംഭവമായി ബന്ധപ്പെട്ട് കാവ്യാ മാധവന്റെ പേരും ഉയര്‍ന്നിരുന്നു. ചേച്ചിയുെടഭര്‍ത്താവിനെ തട്ടിയെടുത്ത കാവ്യയ്ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് നിര്‍മ്മാതാവായ ലിബര്‍ട്ടി ബഷീര്‍ പറയുന്നു. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയ്ക്കിടെയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പള്‍സര്‍ സുനി പറഞ്ഞ മാഡം

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനി മാഡത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. കേസന്വേഷണത്തിലെ പ്രധാനപ്പെട്ട വഴിത്തിരിവുകളിലൊന്നായിരുന്നു ഈ വെളിപ്പെടുത്തല്‍.

കാവ്യാ മാധവനാണെന്ന വെളിപ്പെടുത്തല്‍

പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യാ മാധവന്‍ ചോദ്യം ചെയ്യലിനിടയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. തന്റെ മാഡം കാവ്യയാണെന്ന് സുനി വെളിപ്പെടുത്തിയിരുന്നു.

രണ്ടുപേരെയും അറിയാം

സിനിമയില്‍ തുടക്കം കുറിച്ച സമയം മുതല്‍ കാവ്യാ മാധവനെയും മഞ്ജു വാര്യരെയും അറിയാവുന്ന വ്യക്തിയാണ് താനെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു. ഇരുവരും തമ്മില്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവരുടെ സൗഹൃദം നഷ്ടപ്പെട്ടതു മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും അദ്ദേഹം പറയുന്നു.

ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തു

മഞ്ജു വാര്യരെ ചേച്ചിയെന്ന് വിളിച്ച് പുറകെ നടന്നിരുന്ന കാവ്യ ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തതോടെയാണ് ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീണതെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

നിരപരാധിയാണെന്ന് പറയാന്‍ കഴിയില്ല

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ലഭിച്ച തെളിവുകളെല്ലാം കാവ്യയില്‍ നിന്നും ലഭിച്ചിട്ടുണ്ടാകാമെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. കാവ്യാ മാധവന്‍ നിരപരാധിയാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

വ്യക്തിപരമായ ബന്ധങ്ങളുടെ തകര്‍ച്ച

വ്യക്തിപരമായ ബന്ധങ്ങളുടെ തകര്‍ച്ചയാണ് ഇത്തരത്തിലൊരു പ്രശ്‌നത്തിലേക്ക് നയിച്ചത്. ദിലീപിനോടൊപ്പം നിരവധി സിനിമകളില്‍ വേഷമിട്ടയാളാണ് ആക്രമണത്തിനിരയായത്.

ദിലീപിനെ സന്ദര്‍ശിച്ചു

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. കാവ്യയുടെ അച്ഛനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

മാഡം ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ല

പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കാവ്യാ മാധവന്‍ ഒന്നും പ്രതികരിച്ചില്ല. പതിനഞ്ച് മിനിറ്റോളം നീണ്ടു നിന്ന കൂടിക്കഴാചയ്ക്ക് ശേഷമാണ് ഇവര്‍ മടങ്ങിയത്.

ദിലീപ് പുറത്തേക്ക്

അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ദിലീപിന് അങ്കമാലി കോടതി അനുമതി നല്‍കിയിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തായ നാദിര്‍ഷയും ജയിലിലെത്തി താരത്തെ സന്ദര്‍ശിച്ചിരുന്നു.

വിദേശത്തേക്ക് പോകുന്നുവെന്ന പ്രചരിച്ചിരുന്നു

മൂന്നാം തവണയും ദിലീപിന് ജാമ്യം നിഷേധിക്കപ്പെട്ടപ്പോള്‍ അപമാനം സഹിക്ക വയ്യാതെ കാവ്യാ മാധവന്‍ വിദേശത്തേക്ക് പോകുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

വിവാഹ ശേഷമുള്ള ആദ്യ ഓണം

നവംബര്‍ 25നായിരുന്നു ദിലീപ് കാവ്യയെ ജീവിത സഖിയാക്കിയത്. വിവാഹ ശേഷമുള്ള ആദ്യത്തെ ഓണമാണ് കടന്നുവരുന്നത്. ദിലീപ് ചിത്രം റിലീസിനില്ലാത്ത ഓണം കൂടിയാണ് ഇത്തവണത്തേത്.

English summary
Liberty Basheer's new revealations against Kavya Madhavan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam