»   » മൂന്ന് കല്യാണവും നിയമപരമായിട്ട്, എല്ലാവരെയും പൊന്നുപോലെ നോക്കുന്നുണ്ട്, ദിലീപിന് ബഷീറിന്റ മറുപടി

മൂന്ന് കല്യാണവും നിയമപരമായിട്ട്, എല്ലാവരെയും പൊന്നുപോലെ നോക്കുന്നുണ്ട്, ദിലീപിന് ബഷീറിന്റ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ദിലീപ് മുന്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ വ്യക്തിപരമായ കാര്യങ്ങളെയും വിമര്‍ശിച്ചിരുന്നു. അതിന് മറുപടിയുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ ബഷീര്‍.

ജീവിതത്തില്‍ സ്വാധീനിച്ച പെണ്ണ്, മഞ്ജു വാര്യരോ കാവ്യ മാധവനോ.. ദിലീപ് പറയുന്നു

സിനിമാ സമരവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ദിലീപ് ബഷീറിന്റെ കുടുംബ കാര്യം പറഞ്ഞത്. ലിബര്‍ട്ടി ബഷീര്‍ ഒരേ സമയം മൂന്ന് ഭാര്യമാരെ കൈവശം വെച്ചിരിയ്ക്കുകയാണെന്നാണ് ദിലീപ് പറഞ്ഞത്.

ദിലീപിന്റെ വാക്ക്

താനൊക്കെ ഒരു ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടാണ് മറ്റൊരു വിവാഹം കഴിച്ചത് എന്നും, എന്നാല്‍ അങ്ങനെയൊരു കാര്യം ചെയ്യാന്‍ കൂട്ടാക്കാതെയാണ് ലിബര്‍ട്ടി ബഷീര്‍ രണ്ടും മൂന്നും വിവാഹം കഴിച്ചത് എന്നാണ് ദിലീപ് പറഞ്ഞത്.

ബഷീറിന്റെ മറുപടി

ഞാന്‍ മൂന്ന് കെട്ടിയിട്ടുണ്ടെങ്കിലും മൂന്ന് പേരെയും പൊന്ന് പോലെ നോക്കുന്നുണ്ട്. മൂന്ന് വിവാഹവും നിയമപരമായിട്ടാണെന്നും ലിബേര്‍ട്ടി ബഷീര്‍ വ്യക്തമാക്കി. തനിക്ക് ദിലീപുമായി വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ലെന്നും ആരെയും താന്‍ വ്യക്തിഹത്യ നടത്താറില്ല, ഇനി നടത്തുകയുമില്ലെന്നും ബഷീര്‍ പറഞ്ഞു.

ബഷീറുമായി പ്രശ്‌നമില്ല

തനിക്ക് ബഷീറുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് അഭിമുഖത്തില്‍ ദിലീപും പറഞ്ഞിരുന്നു. അദ്ദേഹം നിര്‍മിച്ച സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്റെ ചോറാണ് സിനിമ. അതിന് യാതൊരു മൂല്യവും ഇല്ലെന്ന ഘട്ടത്തിലാണ് സിനിമാ സമരത്തില്‍ ഇടപെട്ടത് എന്നും ദിലീപ് പറഞ്ഞു.

നഷ്ടങ്ങള്‍ മാത്രം

ആരെയും കരിവാരി തേക്കാനാല്ല ഞാന്‍ സിനിമാ സമരം അവസാനിപ്പിച്ചത്. പലരും ആവശ്യപ്പെട്ടതിന് തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പാക്കാന്‍ മുന്‍കൈ എടുത്തത്. അതിന്റെ പേരില്‍ എനിക്കൊരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. എന്റെ ഡി സിനിമാസില്‍ ടിക്കറ്റ് കൊള്ള ഈടാക്കുന്നു എന്ന് പറഞ്ഞ് വരെ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു- ദിലീപ് പറഞ്ഞു

English summary
Liberty Basheer replies to Dileep's remarks about his personal life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam