ആന്‍റണി പെരുമ്പാവൂരും മോഹന്‍ലാലും ഇത് ചെയ്യുമെന്ന് കരുതിയില്ല, വിമര്‍ശനങ്ങളുമായി ലിബര്‍ട്ടി ബഷീര്‍

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ദൃശ്യം 2. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഗംഭീര വിജയമായിരുന്നു നേടിയത്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം നടത്തിയത്.

അധികം ടെന്‍ഷനുകളൊന്നുമില്ലാതെയായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയേക്കുമെന്നുള്ള വിവരങ്ങളായിരുന്നു അടുത്തിടെ പുറത്തുവന്നത്. പുതുവര്‍ഷത്തിലായിരുന്നു ഈ തീരുമാനം പുറത്തുവന്നത്.

ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും ഇത്തരത്തിലൊരു തീരുമാനമെടുത്തതില്‍ അതൃപ്തി അറിയിച്ച് ഒരുവിഭാഗം സിനിമാപ്രവര്‍ത്തകര്‍ എത്തിയിരുന്നു. സാമ്പത്തികവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പേരില്‍ ആന്റണി ഇത്തരത്തിലൊരു തീരുമാനമെടുക്കുമെന്ന് കരുതുന്നില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു. മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.

Liberty Basheer

മോഹന്‍ലാലിന്‍രെ ബ്രഹ്മാണ്ഡ സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ റിലീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ധൈര്യം കാണിച്ചവര്‍ എന്തുകൊണ്ട് ദൃശ്യം 2 ന്റെ കാര്യത്തില്‍ അത് കാണിക്കുന്നില്ല. അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായ ആന്റണി പെരുമ്പാവൂരും കാണിക്കാത്ത ധൈര്യം എങ്ങനെയാണ് മറ്റുള്ളവര്‍ കാണിക്കുകയെന്നും ലിബര്‍ട്ടി ബഷീര്‍ ചോദിക്കുന്നു. ദൃശ്യം ആദ്യഭാഗം റിലീസ് ചെയ്ത സമയത്ത് തിയേറ്ററുകള്‍ പൂട്ടേണ്ടി വരുന്ന സാഹചര്യമായിരുന്നു. ആ അവസ്ഥയെ മാറ്റിമറിച്ച റിലീസായിരുന്നു ദൃശ്യത്തിന്റേത്.

Recommended Video

തിയേറ്റര്‍ കാണാതെ റെക്കോര്‍ഡിടാന്‍ ഇതാ ലാലേട്ടന്‍ | FilmiBeat Malayalam

എല്ലാവരുടെ കൈയ്യിലും ഐഫോണുകളില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. തിയേറ്ററുകളിലെ കൈയ്യടിയോ ആരവവമോ ഓണ്‍ലൈന്‍ റിലീസില്‍ ലഭിക്കില്ല. പാവപ്പെട്ട തൊഴിലാളികള്‍ക്ക് വേണ്ടി സിനിമ ചെയ്യുന്നവെന്ന് പറയുന്നവര്‍ ഇങ്ങനെയുള്ള കാര്യത്തെക്കുറിച്ച് കൂടി ആലോചിക്കണം. അഞ്ചാം തീയതി തിയേറ്ററുകള്‍ തുറക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. തിയേറ്ററുകളില്‍ പകുതി സീറ്റുകളില്‍ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.കൊവിഡ് നിബന്ധനകള്‍ പാലിച്ചായിരിക്കണം സിനിമാപ്രദര്‍ശമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X