നടിമാര്‍ക്ക് എതിരെയുള്ള നീക്കത്തിനും പിന്നീല്‍ ദിലീപിനൊപ്പം 3 പേര്‍!വെളിപ്പെടുത്തി ലിബര്‍ട്ടി ബഷീര്‍
താരസംഘടനയായ അമ്മയും നടിമാരുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവും തമ്മിലുള്ള തകര്‍ക്കങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ആഴ്ച നടിമാര്‍ നടത്തിയ വാര്‍ത്ത സമ്മേളനവും സിദ്ദിഖും കെപിഎസി ലളിതയും നടത്തിയ വാര്‍ത്ത സമ്മേളനവും വലിയ വിമര്‍ശനള്‍ക്കാണ് വഴിയൊരുക്കിയത്.

സിദ്ദിഖും കെപിഎസി ലളിതയും ദിലീപിനെ പിന്തുണച്ച് കൊണ്ടായിരുന്നു സംസാരിച്ചിരുന്നത്. ഇത് ദിലീപിന്റെ സിനിമാ സെറ്റില്‍ നിന്നുമായിരുന്നെന്നും ആരോപണമുണ്ടായിരുന്നു. ഇപ്പോഴിതാ അമ്മയിലെ ഭിന്നിപ്പിനും നടിമാര്‍ക്ക് എതിരെയുള്ള നീക്കത്തിനും പിന്നീല്‍ ദിലീപിന്റെ നേതൃത്വിത്തിലൂടെ നാല് പേരാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരിക്കുകയാണ്.
മുകേഷ്, ഗണേഷ് കുമാര്‍, സിദ്ദിഖ് എന്നിവരുടെ പേരുകളാണ് ഏഷ്യാനെറ്റ് ന്യൂസിനോട് ബഷീര്‍ പറഞ്ഞിരിക്കുന്നത്. സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാത്തതിനാലാണ് മോഹന്‍ലാല്‍ മൗനം പാലിക്കുന്നത്. മീ ടൂ വെളിപ്പെടുത്തലുകള്‍ പത്ത് ശതമാനം പോലും പുറത്ത് വന്നിട്ടില്ല. വന്നാല്‍ പലരുടെയും മുഖംമൂടി കീറും. നടിമാര്‍ക്ക് രാത്രി സെറ്റില്‍ കഴിയാനാവാത്ത സാഹചര്യമാണുള്ളത്. അമ്മ പിളരാന്‍ പാടില്ലെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











