»   » ഫുക്രിയും എസ്രയുമൊന്നുമില്ല, ലിബര്‍ട്ടി ബഷീറിന്റെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ ??

ഫുക്രിയും എസ്രയുമൊന്നുമില്ല, ലിബര്‍ട്ടി ബഷീറിന്റെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ ??

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ തിയേറ്രര്‍ രംഗത്തെ പ്രതിസന്ധി കാരണം ക്രിസമസിന് റിലീസുകളില്ലായിരുന്നു. ക്രിസ്മസ് മുന്‍നിര്‍ത്തി ചിത്രങ്ങള്‍ പൂര്‍ത്തിയായിരുന്നെങ്കിലും തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്‌നം കാരണം ഒരൊറ്റ സിനിമയും പെട്ടിയില്‍ നിന്ന് ഇറങ്ങിയിരുന്നില്ല. റീലീസുകളില്ലാത്ത ക്രിസ്മസാണ് കഴിഞ്ഞു പോയത്.

സമരത്തിന് ചുക്കാന്‍ പിടിച്ച ലിബര്‍ട്ടി ബഷീറിന്റെ തിയേറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത് പഴയ കാല സിനിമകളാണ്. പോണ്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന തരത്തിലുള്ള സിനിമകളാണ് ബഷീറിന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.

തിയേറ്ററുകള്‍ സജീവമായി

ദീര്‍ഘനാള്‍ നീണ്ടു നിന്ന പ്രശ്‌നത്തെ തുടര്‍ന്ന് റിലീസിങ്ങ് മുടങ്ങിയ മലയാള സിനിമ ഇപ്പോള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് വന്നു. ജോമോന്റെ സുവിശേഷങ്ങളാണ് ആദ്യം തിയേറ്ററുകളിലെത്തിയത്. തൊട്ടു പിന്നാലെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഫുക്രി, എസ്ര തുടങ്ങിയ ചിത്രങ്ങളെത്തി.

സമരം ചെയ്ത് പണി വാങ്ങിച്ചു

നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും വ്യവസ്ഥകള്‍ രേഖാമൂലം അംഗീകരിച്ചാലേ പുതിയ സിനിമകള്‍ നല്‍കൂള്ളൂവെന്നാണ് സമരത്തിനൊടുവില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചത്. ലിബര്‍ട്ടി ബഷീര്‍ അടക്കമുള്ള ചുരുക്കം ചില തിയേറ്റര്‍ ഉടമകള്‍ കരാര്‍ അംഗീകരിക്കാത്തതിനാലാണ് അവര്‍ക്ക് പുതിയ സിനിമകള്‍ ലഭിക്കാത്തതെന്നാണ് സിനിമാ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.

എ ക്ലാസില്‍ നിന്നും സിക്ലാസിലേക്ക്

ലിബര്‍ട്ടി ബഷീറിന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററില്‍ അഞ്ച് സ്‌ക്രീനാണുള്ളത്. പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്ന എ ക്ലാസ് തിയേറ്ററില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത് പഴയ കലാ സിനിമകള്‍. സെമി പോണ്‍ വിഭാഗത്തില്‍പ്പെടുന്ന തരത്തിലുള്ള സിനിമകളാണ് പ്രദര്‍ശനത്തിനുള്ളത്. പതിമൂന്നാം പക്കം പാര്‍ക്കാം, സീക്രട്ട് ഗേള്‍സ്009, പൊല്ലാത്തവള്‍ ഇതൊക്കെയാണ് പ്രദര്‍ശനത്തിലുള്ളത്.

കിങ് ഖാന്‍ ചിത്രം റായീസുമുണ്ട്

സമീപ കാലത്ത് ഇറങ്ങിയ കിങ് ഖാന്‍ ചിത്രമായ റായീസും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

English summary
Films screened in Liberty Basheer's theatre.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam