»   » അങ്കമാലിക്കാരി ലിച്ചി വീണ്ടുമെത്തുന്നു, ഇത്തവണ മോഹന്‍ലാലിനൊപ്പം , നായികാ വേഷത്തില്‍ ???

അങ്കമാലിക്കാരി ലിച്ചി വീണ്ടുമെത്തുന്നു, ഇത്തവണ മോഹന്‍ലാലിനൊപ്പം , നായികാ വേഷത്തില്‍ ???

Posted By: Nihara
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ആദ്യ ചിത്രമായ അങ്കമാലി ഡയറീസിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് രേഷ്മ രാജന്‍. പേരു പറഞ്ഞാല്‍ തിരിച്ചറിയില്ലെങ്കിലും ലിച്ചിയെ എല്ലാവരും അറിയും. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ച അഭിനേത്രിയുടെ രണ്ടാം ചിത്രത്തില്‍ നായകനായെത്തുന്നത് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ആരും കൊടിക്കുന്നൊരു കാര്യമാണ് ഈ അഭിനേത്രിയെ തേടിയെത്തിയിട്ടുള്ളത്. ഇക്കാര്യത്തില്‍ ലിച്ചിക്ക് മാത്രമല്ല പ്രേക്ഷകര്‍ക്കും അഭിമാനിക്കാം.

  ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണഅ മോഹന്‍ലാലിന്റെ നായികയായി അന്ന രേഷ്മ രാജനെത്തുന്നത്. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മോഹന്‍ലാല്‍ അധ്യാപകന്റെ റോളിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മേയ് അവസാനം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പേര് തീരുമാനമായിട്ടില്ല.

  ലിച്ചി ഇനി മോഹന്‍ലാലിനൊപ്പം

  സംവിധായകന്‍ ലാല്‍ജോസും മോഹന്‍ലാലും ഇതാദ്യമായാണ് ഒന്നിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക മനം കവര്‍ന്ന ലിച്ചിയാണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്.

  രണ്ടാമത്തെ സിനിമയിലൂടെ തന്നെ അതു സംഭവിച്ചു

  ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസ താരങ്ങളിലൊരാളായ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കൊതിക്കാത്ത താരങ്ങളില്ല. എന്നാല്‍ അധികം കാത്തു നില്‍ക്കാതെ തന്നെ ലിച്ചിയെ തേടി ആ സൗഭാഗ്യമെത്തി. അങ്കമാലി ഡയറീസിനു ശേഷം നിരവധി ഓഫറുകള്‍ ലഭിച്ചിരുന്നുവെങ്കിലും ലാല്‍ജോസ് ചിത്രമാണഅ താരം തിരഞ്ഞെടുത്തത്. സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

  സിനിമയിലേക്ക് വഴി തുറന്നത്

  രാജഗിരി ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗത്തില്‍ നഴ്‌സിങ്ങ് സ്റ്റാഫായി ജോലി ചെയ്യുന്നതിനിടയിലാണഅ രേഷ്മ അങ്കമാലി ടീമിനൊപ്പം സിനിമയിലേക്കെത്തുന്നത്. ഹോസ്പിറ്റലിലെ പരിപാടിയില്‍ അവതാരകയായും കോര്‍പ്പറേറ്റ് വിഡിയോയിലംു രേഷ്മ അഭിനയിച്ചിരുന്നു. വിഡിയോ ഷൂട്ട് ചെയ്തവര്‍ പരസ്യത്തിന് വേണ്ടി ഫോട്ടോസ് എടുത്തിരുന്നു എന്നാല്‍ ഹോര്‍ഡിങ്ങിസില്‍ പടം വരുന്നതിന് വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. സ്വന്തം റിസ്‌കിലാണ് പരസ്യത്തില്‍ പ്രത്യക്ഷപ്പെടാന്‍ സമ്മതം മൂളിയത്. ആ പരസ്യ ബോര്‍ഡിലെ ഫോട്ടോ കണ്ടാണ് രേഷ്മയെ ലിജോ ജോസ് പെല്ലിശ്ശേരി വിളിക്കുന്നത്.

  പരസ്യ ബോര്‍ഡിലെ ഫോട്ടോ നല്‍കിയ ഭാഗ്യം

  പരസ്യ ബോര്‍ഡില്‍ രേഷ്മയുടെ ഫോട്ടോ കണ്ട സംവിധായകന്‍ ആളെ കണ്ടെത്താനായി നടത്തിയ ശ്രമത്തിനൊടുവിലാണ് രേഷ്മയെ കണ്ടെത്തുന്നത്. എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് വീട്ടുകാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അക്കാര്യത്തിലും റിസ്‌കെടുത്താണ് അഭിനയിച്ചതെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രേഷ്മ വ്യക്തമാക്കിയിരുന്നു.

  അഭിനന്ദിക്കാന്‍ ആദ്യം വിളിച്ചത് ജയസൂര്യ

  ചിത്രം റിലീസ് കഴിഞ്ഞ് ആദ്യമെത്തിയ അഭിനന്ദനം ജയസൂര്യയുടേതായിരുന്നു. ആരോ പറ്റിക്കാന്‍ വിളിക്കുകയാണെന്നായിരുന്നു കരുതിയത്. പിന്നീട് സ്പീക്കറിലിട്ടപ്പോഴാണ് അത് ജയസൂര്യ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് ഫേസ് ബുക്കില്‍ അഭിനന്ദന പ്രവാഹങ്ങളായിരുന്നു. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ ചിത്രം കണ്ടതിനെക്കുറിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.

  English summary
  Anna Reshma Rajan, won the hearts of quite a few Malayali youths with her lovable performance as Lichi. The pretty actress has finally signed for her new movie. She will be next seen in Mohanlal’s upcoming movie with director Lal Jose. Anna couldn’t have asked for a better second outing. Details about her character in the movie are not yet known.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more