twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭടന്മാരെ കാണാന്‍ മോഹന്‍ലാല്‍ അതിര്‍ത്തിയിലേക്ക്

    By Aswathi
    |

    ലഫ്. കേണല്‍ പത്മശ്രീ ഭരത് ഡോക്ടര്‍ മോഹന്‍ലാല്‍ എന്നാണ് മലയാളികള്‍ ചുരുക്കി ലാലേട്ടന്‍ എന്ന് വിളിക്കുന്ന മോഹന്‍ലാലിന്റെ പൂര്‍ണ വിശേഷണങ്ങളോടുകൂടിയ പേര്. കേണല്‍ പദവിയൊഴിച്ച് ബാക്കിയെല്ലാ പദവിയും സിനിമയ്ക്ക് വേണ്ടി ലഭിച്ചതാണ്. അതുകൊണ്ട് തന്നെ എന്നും സിനിമയില്‍ മോഹന്‍ലാല്‍ സജീവവും. എന്നാല്‍ ഷൂട്ടിങ്ങെല്ലാം മാറ്റിവച്ച് കുറച്ചു ദിവസങ്ങള്‍ കേണല്‍ പദവി തനിക്ക് നല്‍കിയ രാജ്യത്തിന് വേണ്ടി ഉപയോഗിക്കാന്‍ ലാല്‍ തീരുമാനിച്ചു.

    കാശ്മീരില്‍ ക്യാമ്പ് ചെയ്യുന്ന ടെറിറ്റോറിയന്‍ ആര്‍മി ട്രൂപ്പിനെ സന്ദര്‍ശിക്കാന്‍ ലഫ്. കേണല്‍ മോഹന്‍ലാല്‍ അതിര്‍ത്തിയിലേക്ക് പോകുന്നു. ഡിസംബര്‍ രണ്ട് മുതല്‍ അഞ്ചുവരെ അദ്ദേഹം ഇന്ത്യാ-പാക് അതിര്‍ത്തിയായ പൂഞ്ചിന് സമീപമുള്ള നാരിയയില്‍ ഉണ്ടാകും. ജമ്മു കാശ്മീരിലെ രാജോറി ജില്ലയിലാണ് നാരിയ.

    Mohanlal

    കേണല്‍ ആയശേഷം ആദ്യമായാണ് മോഹന്‍ലാല്‍ അതിര്‍ത്തിയിലേക്ക് പോകുന്നത്. ലഫ്. കേണല്‍ എന്ന നിലയില്‍ മോഹന്‍ലാലിനും ടെറിറ്റോറിയല്‍ ആര്‍മി ആസ്ഥാനത്തും അറിയിപ്പ് ലഭിച്ചു കഴിഞ്ഞു. അതിര്‍ത്തിയില്‍ ഒരുക്കള്‍ മോഹന്‍ലാല്‍ പരിശോധിക്കും. മലയാളി ജവാന്മാരെയും കാണും.

    കേണല്‍ ബിഎസ് ബാലിയുടെ നേതൃത്വത്തില്‍ ബറ്റാലിയനിലെ അഞ്ഞൂറോളം പട്ടാളക്കാര്‍ കാശ്മീരിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് അതിര്‍ത്തിയിലെ സുരക്ഷാ ചുമതലയുമായി ബന്ധപ്പെട്ട് ബാറ്റാലിയന്‍ രജോറിലേയ്ക്ക് പോയത്.

    English summary
    Lieutenant colonel Mohanlal to visit army in Kashmir at India - Pak boarder.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X