ആശിച്ച് സ്വന്തമാക്കിയതായിരുന്നു! പ്രളയത്തിന് ശേഷമുള്ള കാഴ്ചയില്‍ ചങ്ക് തകര്‍ന്ന് ടിനി ടോം!
അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍ നിരവധി പേര്‍ക്കാണ് വീടും സമ്പാദ്യവും ഉപജീവന മാര്‍ഗവുമൊക്കെ നഷ്ടമായത്. ജീവനെങ്കിലും തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസത്തോടെയാണ് പലരും സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം പ്രാപിച്ചത്. മഴക്കെടുതിയെത്തുടര്‍ന്ന് വിറുങ്ങലിച്ച കേരളത്തെ രക്ഷിക്കാനായി സിനിമാലോകവും മുന്നിട്ടിറങ്ങിയിരുന്നു. നേരിട്ട് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടും ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചും കലക്ഷന്‍ സെന്ററിലെ കാര്യങ്ങളെ ഏകോപിപ്പിച്ചുമൊക്കെയായിരുന്നു പലരും ഈ യഞ്ജത്തില്‍ പങ്കുചേര്‍ന്നത്. സിനിമകളുടെ ചിത്രീകരണത്തെയും റിലീസുകളെയുമൊക്കെ ഈ സംഭവം ബാധിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.
വെള്ളപ്പൊക്കത്തില്‍ താരങ്ങളുടെ വീടുകളിലും വെള്ളം കയറിയിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പലരും സഹായം അഭ്യര്‍ത്ഥിച്ചത്. മല്ലിക സുകുമാരന്‍, അനന്യ, സലീം കുമാര്‍, ജോജു ജോര്‍ജ്, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരുടെ വീടുകളിലൊക്കെ വെള്ളം കയറിയിരുന്നു. പുരസ്‌കരങ്ങളുള്‍പ്പടെ വന്‍നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. ഇതുവരെയുള്ള ജീവിതത്തില്‍ ഏറെ ആഗ്രഹിച്ച് സ്വന്തമാക്കിയ പലരും മഴയ്‌ക്കൊപ്പം ഒഴുകിപ്പോവുമ്പോള്‍ നിസ്സാഹായതോടെ നോക്കിനില്‍ക്കാനെ പലര്‍ക്കും കഴിഞ്ഞിരുന്നുള്ളൂ. വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയെന്നല്ലാതെ മറ്റ് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്ത സ്ഥിതി വിശേഷമായിരുന്നു.

ഒരുപാട് നാളത്തെ ആഗ്രഹിത്തിനൊടുവില്‍ സ്വന്തമാക്കിയ വണ്ടിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ടിനി ടോം ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രളയത്തിന് ശേഷമുള്ള കാഴ്ച അതിദയനീയമായിരുന്നു. അത്തരത്തിലൊരു സംഭവമാണ് ഇതും. ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നതിനാല്‍ വണ്ടികളുടെ കാര്യത്തിന് ഒരുതീരുമാനമായെന്ന് പലരും പറഞ്ഞിരുന്നു. ഇതൊക്കെ തിരിച്ചുപിടിക്കാവുന്നതേയുള്ളൂ, വിഷമിക്കരുതെന്ന് പറഞ്ഞ് ആരാധകര്‍ താരത്തെ സാന്ത്വനിപ്പിച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തെ ആശ്വസിപ്പിക്കാനായി കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. വാഹനപ്രേമിയായ ഏതൊരാളുടെയും ഹൃദയം തകര്‍ക്കുന്ന കാഴ്ചയാണിത്. ഇതേക്കുറിച്ചാണ് താരവും സൂചിപ്പിച്ചത്. ടിനി ടോമിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications











