»   » ഇത് എന്ത് ജീവിതം, ലൈഫ് ഓഫ് ജോസൂട്ടിയുടെ ടീസര്‍ പുറത്തിറങ്ങി

ഇത് എന്ത് ജീവിതം, ലൈഫ് ഓഫ് ജോസൂട്ടിയുടെ ടീസര്‍ പുറത്തിറങ്ങി

Posted By: AkhilaKS
Subscribe to Filmibeat Malayalam


ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ദൃശ്യം എന്ന ചിത്രത്തിന് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി.

ദിലീപ് നായകനാകുന്ന ചിത്രത്തില്‍ രചന നാരയണന്‍ കുട്ടിയും ജ്യോതികൃഷ്ണയുമാണ് നായികമാരായി എത്തുന്നത്. ഒരു കുടിയേറ്റ കര്‍ഷക കുടുംബത്തിന്റെ കഥയാണ് ചിത്രത്തില്‍.

lifeofjosutty

ട്വിറ്റില്ല, സസ്‌പെന്‍സില്ല, ഒരു ജീവിതം മാത്രം എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. മൈബോസ് എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫും ദിലീപും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലൈഫ് ഓഫ് ജോസൂട്ടി.

രാജേഷ് വര്‍മ്മയാണ് ലൈഫ് ഓഫ് ജോസൂട്ടിയുടെ തിരക്കഥ ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സുനില്‍ സുഖദ,ജോജു,ചെമ്പന്‍ വിനോദ്,ഹരീഷ് പിഷാരടി,ധര്‍മ്മജന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

English summary
Actor Dileep's upcoming film “Life of Josootty” will mark motion picture company Eros International's foray into the Malayalam market.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam