മിലി പോലെയാകുമോ ലൈഫ് ഓഫ് ജോസൂട്ടി?

By Nirmal Balakrishnan

ദൃശ്യത്തിനു ശേഷം ജിത്തു ജോസ് ഏതു ചിത്രം സംവിധാനം ചെയ്യുമെന്ന് പലരും ചോദിക്കുമായിരുന്നു. ദിലീപ് നായകനാകുന്ന ലൈഫ് ഓഫ് ജോസൂട്ടിയാണ് അടുത്ത ചിത്രമെന്നു ജിത്തു പറഞ്ഞതോടെ അടുത്ത ചോദ്യം ലൈഫ് ഓഫ് ജോസൂട്ടി ദൃശ്യത്തിനും മുകളിലേക്കു വരുമോ എന്നായി. അതെ ഒരു ചിത്രം സൂപ്പര്‍ഹിറ്റായാല്‍ സംവിധായകന്‍ അനുഭവിക്കുന്ന ഏറ്റവും പ്രയാസമേറിയ ചോദ്യമാണ് അടുത്ത ചിത്രം ഇതിലും ഗംഭീരമാകുമോയെന്നത്. അങ്ങനെയൊരു പ്രതിസന്ധിയാണ് രാജേഷ് പിള്ളയുടെ മിലി എന്ന ചിത്രത്തിനു ഏറ്റുവാങ്ങേണ്ടി വന്നത്.

ട്രാഫിക് എന്ന ചിത്രമാണ് രാജേഷിന്റെ ജീവിതം മാറ്റിയെഴുതിയത്. ചിത്രം സൂപ്പര്‍ ഹിറ്റായതോടെ പലരും രാജേഷിനോടു ചോദിച്ചിരുന്നത് അടുത്ത ചിത്രം ഏതെന്നായിരുന്നു. ട്രാഫികിന്റെ തമിഴ് പതിപ്പായിരുന്നു രാജേഷ് ആദ്യം ഏറ്റിരുന്നത്. കമല്‍ഹാസന്‍ ആയിരുന്നു നായകന്‍. എന്നാല്‍ ഈ പ്രൊജക്ട് മാറിയപ്പോള്‍ രാജേഷ് ട്രാഫിക്കിന്റെ ഹിന്ദി തുടങ്ങി. ചിത്രീകരണംപൂര്‍ത്തിയായെങ്കിലും അത് ഇനിയും റിലീസ് ചെയ്തിട്ടില്ല. അതിനിടെയാണ് രാജേഷ് മലയാളത്തില്‍ വീണ്ടുമൊരു ചിത്രം ചെയ്യാന്‍ത തീരുമാനിച്ചത്. മോഹന്‍ലാലിനെ നായനാക്കി സ്വര്‍ണം എന്നൊരു ചിത്രം അനൗണ്‌സ് ചെയ്തിരുന്നു. എന്നാല്‍ അതു നടന്നില്ല. പിന്നീട് കുഞ്ചാക്കോ ബോബന്‍െ നായകനാക്കി ബൈസിക്കിള്‍ ഡയറീസ് ആരംഭിച്ചു. അതും തുടക്കത്തില്‍ തന്നെ നിലച്ചു. അതിനു ശേഷമാണ് മിലി തുടങ്ങിയത്.

life-of-josutty

ട്രാഫിക്കിനും മുകളിലൊരു ചിത്രമായിരുന്നു ജനം രാജേഷില്‍ നിന്നു പ്രതീക്ഷിച്ചിരുന്നത്. ട്രാഫിക് പോലൊരു ഫാസ്റ്റ് മൂവി ചിത്രം. നാലുവര്‍ഷത്തിനു ശേഷം രാജേഷ് ചെയ്യുന്ന ചിത്രം ട്രാഫിക്കിനും മുകളിലായിരിക്കുമെന്ന് ജനം പ്രതീക്ഷിച്ചു. എന്നാല്‍ മിലി അതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു ചിത്രമായിരുന്നു. വളരെ സ്ലോ ആയൊരു ചിത്രം. നായികാ പ്രാധാന്യമുള്ളൊരു ചിത്രം. അതിനെ ട്രാഫിക്കുമായി താരതമ്യപ്പെടുത്തിയതാണ് മിലിക്കു ദോഷമായത്. നിവിന്‍പോളിയും അമലപോളുമായിരുന്നു പ്രധാന താരങ്ങള്‍.

ഇനി ദിലീപ് നായകനാകുന്ന ജിത്തു ജോസഫ് ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടിയും നേരിടാന്‍ പോകുന്നത് ഇതേപോലെയൊരു പ്രശ്‌നമാണ്. ജിത്തുവിന്റെ ദൃശ്യവുമായിട്ടാണ് ജനം ജോസൂട്ടിയെ താരതമ്യപ്പെടുത്തുക. ദൃശ്യത്തിലും മുകളിലായിട്ടൊരു ചിത്രമാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. അതിലും ഒരിഞ്ചു താഴെ പോയാല്‍ ചിത്രത്തിനു ദോഷമാകും. അതറിയാവുന്നതുകൊണ്ട് ജിത്തു ജോസഫ് ജോസൂട്ടിയുടെ കഥ പുറത്തുവിടുന്നേയില്ല. ചിത്രം തിയറ്ററിലെത്തിയ ശേഷം ജനം അറിഞ്ഞാല്‍ മതിയെന്ന നിലപാടാണ്.

ദിലീപിനൊപ്പം രചന കൃഷ്ണന്‍ കുട്ടി, ജ്യോതികൃഷ്ണ എന്നിവരാണു നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, പി.ബാലചന്ദര്‍, നോബി, പാഷാണം ഷാജി, കലിംഗശശി, ഹരീഷ് പേരടി എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X