»   » ചിരിപ്പിച്ചും ചിന്തിപ്പിച്ചും ലൈഫ് ഓഫ് ജോസൂട്ടിയിലെ ആദ്യഗാനം, ശ്രേയാഘോഷാലിന്റെ ശബ്ദത്തില്‍

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ലൈഫ് ഓഫ് ജോസൂട്ടിയിലെ ആദ്യഗാനം, ശ്രേയാഘോഷാലിന്റെ ശബ്ദത്തില്‍

Posted By:
Subscribe to Filmibeat Malayalam

ദൃശ്യത്തിനുശേഷം വെള്ളിത്തിരയില്‍ സ്ഥാനം ഉറപ്പിക്കാന്‍ സംവിധായകന്‍ ജിത്തു ജോസഫ് ലൈഫ് ഓഫ് ജോസൂട്ടിയുമായി എത്തുന്നു. ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ലൈഫ് ഓഫ് ജോസൂട്ടിയുടെ ആദ്യ ഗാനം ഇത്തരം പ്രതികരണങ്ങളിലൂടെയാണ് കടന്നുപ്പോകുന്നത്. രസകരമായ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ലൈഫ് ഓഫ് ജോസൂട്ടിയിലെ ആദ്യ ഗാനം ഒരുക്കിയിരിക്കുന്നത്.

മേലെ...മേലേ..എന്നു തുടങ്ങുന്ന ഗാനം ശ്രേയാഘോഷാലിന്റെ ശ്രുതിമധുരമായ ശബ്ദത്തിലൂടെയാണ് പുറത്തിറങ്ങിയിരിക്കുന്നത്. നാട്ടിന്‍ പുറത്തു ജീവിക്കുന്ന ജോര്‍ജ്ജുകുട്ടിയുടെ കഥയാണ് ദൃശ്യം പറഞ്ഞതെങ്കില്‍ പുതിയ ചിത്രം പറയുന്നത് മുപ്പത് വര്‍ഷത്തെ ജോസൂട്ടിയുടെ കഥയാണ്. സംഗീത സംവിധായകന്‍ അനില്‍ ജോണ്‍സണ്‍ ആണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണമിട്ടിരിക്കുന്നത്.

lifeofjosutty

രചനാ നാരായണന്‍കുട്ടിയും ജ്യോതി കൃഷ്ണയുമാണ് ചിത്രത്തിലെ നായികമാര്‍. കേരളത്തിലും ന്യൂസിലാന്റിലുമായാണ് ജോസൂട്ടിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഈ മാസം പതിനെട്ടിന് ജോസൂട്ടി കേരളത്തിലിറങ്ങുന്നതാണ്.

English summary
Malayalam upcoming film life of josutty first song released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam