»   » ദിലീപിന് ഇത്തവണ ഓണാഘോഷമില്ല

ദിലീപിന് ഇത്തവണ ഓണാഘോഷമില്ല

Posted By:
Subscribe to Filmibeat Malayalam

ആഘോഷങ്ങള്‍ എന്നും ദിലീപ് ചിത്രങ്ങള്‍ക്ക് ഭാഗ്യമായിത്തീരാറുണ്ട്. റംസാന് റിലീസ് ചെയ്ത ലവ് 24x7 എന്ന ചിത്രത്തിന് ശേഷം ഓണത്തിന് റിലീസ് ചെയ്യുന്ന ലൈഫ് ഓഫ് ജോസൂട്ടിയുടെ തയ്യാറെടുപ്പിലായിരുന്നു ദിലീപ് ഫാന്‍സ്. എന്നാല്‍ ലൈഫ് ഓഫ് ജോസൂട്ടി ഓണത്തിന് തിയേറ്ററുകളിലെത്തില്ലെന്നാണ് ലേറ്റസ്റ്റ് വാര്‍ത്ത.

പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതുകാരണം ലൈഫ് ഓഫ് ജോസൂട്ടിയുടെ റിലീസിങ് ഡേറ്റ് മാറ്റിവച്ചു. ഇനി സെപ്തംബറില്‍ ചിത്രം റിലീസ് ചെയ്യാനാണ് സാധ്യത. തീയ്യതി പിന്നീട് അറിയിക്കും.


ദിലീപിന് ഇത്തവണ ഓണാഘോഷമില്ല

തുടര്‍ച്ചയായി വിജയങ്ങള്‍ നല്‍കുന്ന സംവിധായകന്‍ എന്ന പേര് ജീത്തു ജോസഫിന് കിട്ടിക്കഴിഞ്ഞു. മെമ്മറീസിന്റെ വിജയത്തിന് ശേഷം മലയാളത്തിലെ ദൃശ്യവും തമിഴിലെ പാപനാശവും വമ്പന്‍ ഹിറ്റ്. അതിന് ശേഷമൊരുക്കുന്ന ലൈഫ് ഓഫ് ജോസൂട്ടി ഒരിക്കലും താഴെ പോകില്ല എന്ന വിശ്വാസമുണ്ട്.


ദിലീപിന് ഇത്തവണ ഓണാഘോഷമില്ല

ചന്ദ്രേട്ടന്‍ എവിടെയാ, ലവ് 24x7 എന്ന ചിത്രങ്ങളിലൂടെ വിജയത്തിലേക്ക് തിരിച്ചു കയറിയ ദിലീപിന് തീര്‍ച്ചയായും ലൈഫ് ഓഫ് ജോസൂട്ടി നല്ലൊരു ബ്രേക്ക് ആയിരിക്കും.


ദിലീപിന് ഇത്തവണ ഓണാഘോഷമില്ല

ജീത്തു ജോസഫ് നേരത്തെ സംവിധാനം ചെയ്ത മെമ്മറീസിനെയോ ദൃശ്യത്തെയോ പോലുള്ള ക്രൈം ത്രല്ലര്‍ ഗണത്തിലല്ല ലൈഫ് ഓഫ് ജോസൂട്ടി. പൂര്‍ണമായും കുടുംബത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഹാസ്യചിത്രമാണ്.


ദിലീപിന് ഇത്തവണ ഓണാഘോഷമില്ല

ജോസൂട്ടി എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് ദിലീപാണ്. ജോസൂട്ടിയുടെ എട്ട് വയസ്സുമുതല്‍ 38 വയസ്സുവരെയുള്ള ജീവിത കഥയാണ് ലൈഫ് ഓഫ് ജോസൂട്ടി


ദിലീപിന് ഇത്തവണ ഓണാഘോഷമില്ല

ജ്യോതി കൃഷ്ണയും രചന നാരായണന്‍ കുട്ടിയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. കാശ്മീരി മോഡലായ അക്‌സ ഭട്ട് ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നു.


ദിലീപിന് ഇത്തവണ ഓണാഘോഷമില്ല

രാജേഷ് വര്‍മയാണ് ലൈഫ് ഓഫ് ജോസൂട്ടിയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. രവിചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനില്‍ ജോണ്‍സണാണ്. അയൂബ് ഖാനാണ് എഡിറ്റിങ്. നിര്‍മാണം ബാക്ക് വാട്ടര്‍ സ്റ്റുഡിയോ


English summary
Life Of Josutty, the Dileep starrer movie directed by Jeethu Joseph, is reportedly postponed to September. The movie, which is said to be a complete family entertainer, was initially slated to release for Onam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam