»   » പ്രതീക്ഷിക്കാമോ ലൈഫ് ഓഫ് ജോസൂട്ടി?

പ്രതീക്ഷിക്കാമോ ലൈഫ് ഓഫ് ജോസൂട്ടി?

Posted By: AkhilaKS
Subscribe to Filmibeat Malayalam


ദിലീപ് ചിത്രങ്ങളില്‍ കണ്ടു വരുന്ന ഒന്നും തന്നെ ലൈഫ് ഓഫ് ജോസൂട്ടിയില്‍ കാണില്ല. അതായത് ചിത്രത്തില്‍ പ്രേഷകരെ ചിരിപ്പിക്കാന്‍ ഹാസ്യമില്ല. അതുപോലെ തന്നെ ജീത്തു ജോസഫിന്റെ ദൃശ്യത്തില്‍ കണ്ട ട്വിസ്റ്റുളും ലൈഫ് ഓഫ് ജോസൂട്ടിയില്‍ കണ്ടെന്ന് വരില്ല.

ഇതൊന്നുമില്ലാതെ സെപ്തംബര്‍ 18ന് ലൈഫ് ഓഫ് ജോസൂട്ടി തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ജോസൂട്ടി എന്ന സാധരണക്കാരന്‍, അയാളുടെ പത്ത് വയസു മുതല്‍ 40 വയസ് വരെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളെ മുന്‍നിര്‍ത്തിയാണ് ലൈഫ് ഓഫ് ജോസൂട്ടി പ്രേഷകരിലേക്ക് എത്തുന്നത്.

life-of-josutty

ദിലീപിന്റെ നായികനാകുമ്പോള്‍, രചന നാരയണന്‍ കുട്ടിയും ജ്യോതി കൃഷ്ണയുമാണ് ചിത്രത്തില്‍ നായികാമാരുടെ വേഷം അവതരിപ്പിക്കുന്നത്. കലാഭവന്‍ മണി, സൂരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന,വിജയ് കുമാരി,ഹരീഷ് പിഷാരടി തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നണ്ട്.

ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം, ജീത്തു ജോസഫിന്റെ പുതിയ ചിത്രം പ്രേഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സിനിമാ നിര്‍മ്മാണ രംഗത്തെ പ്രമുഖരായ ഈറോസ് ഇന്റര്‍നാഷ്ണല്‍ ആദ്യമായി മലയാളത്തില്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് ലൈഫ് ഓഫ് ജോസൂട്ടി.

English summary
‘Life of Josutty’, which marks Eros International’s foray into the Malayalam movie market, will release on September 18.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam