twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉദ്ഘാടനത്തിന് വിളക്ക് കൊളുത്തുന്നത് മതാചാരമല്ലെന്ന് മന്ത്രിയോട് മമ്മൂട്ടി

    By Aswini
    |

    ഉദ്ഘാടന ചടങ്ങില്‍ വിളക്കു കൊളുത്താതെ മാറി നിന്ന വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന് നടന്‍ മമ്മൂട്ടിയുടെ അസ്സല്‍ മറുപടി. വിളക്കു കൊളുത്തുന്നത് മതാചാരത്തിന്റെ ഭാഗമല്ലെന്നും ഉദ്ഘാടന ചടങ്ങുകളില്‍ വിളക്കു കൊളുത്തുന്നതില്‍ തെറ്റില്ലെന്നും മമ്മൂട്ടി പറഞ്ഞു.

    പി എന്‍ പണിക്കരുടെ അനുസ്മരണ ചടങ്ങില്‍ മമ്മൂട്ടി വളക്കുകൊളുത്തിയ ശേഷം മന്ത്രിയ്ക്ക് കൈമാറിയെങ്കിലും, മന്ത്രി തിരികൊളുത്താന്‍ വിസമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മമ്മൂട്ടിയുടെ പ്രതികരണം. പിന്നീട് ചടങ്ങില്‍ ഇതൊരു ചര്‍ച്ചയാകുകയും ചെയ്തു.

    mammootty

    താനും ഒരു മുസ്ലീം മതവിശ്വാസിയാണെന്നും മുസ്ലീം മതാചാര പ്രകാരമാണ് ജീവിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. നോമ്പും എടുക്കുന്നുണ്ട്. പല ചടങ്ങുകളിലും വിളക്ക് കൊളുത്താറുണ്ട്. വിളക്ക് കൊളുത്തുന്നത് ഒരു പ്രത്യേക മതത്തിന്റെ ആചാരമല്ലെന്നും മുസ്ലീം ലീഗ് ഇത്തരം വിശ്വാസങ്ങള്‍ അവസാനിപ്പിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.

    ചടങ്ങില്‍ ഉദ്ഘാടകനായ പി ജെ കുര്യാനും മമ്മൂട്ടിയ്ക്ക് പിന്തുണയായെത്തി. അന്ധവിശ്വാസങ്ങളെ നേരിടാന്‍ പുസ്തക വായന ആയുധമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. യോഗയും വിളക്കു കൊളുത്തുന്നതും ഒന്നും ഒരു മതത്തിന്റെ മാത്രം ആചാരമല്ലെന്നും ഭാരത സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കുര്യാന്‍ ചൂണ്ടിക്കാട്ടി

    English summary
    The lighting of lamp during inaugural functions can't be construed as a ritual followed by any particular religion, cine actor Mammootty told Education Minister Abdu Rabb.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X