കാത്തിരിപ്പിന് വിരാമമിട്ട് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗ! ചിത്രത്തിന്റെ ഡിവിഡി നാളെയിറങ്ങും
അങ്കമാലി ഡയറീസിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെതായി പുറത്തിറങ്ങിയ സിനിമയാണ് ഈമയൗ. പതിനെട്ട് ദിവസം കൊണ്ട് ചിത്രീകരിച്ച സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ദിലീഷ് പോത്തന്‍,ചെമ്പന്‍ വിനോദ്,വിനായകന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.
കുട്ടിസ്രാങ്ക് എന്ന സിനിമയ്ക്ക് ശേഷം ദേശീയ പുരസ്‌കാര ജേതാവായ പിഎഫ് മാത്യൂസായിരുന്നു ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയിരുന്നത്. തിയ്യേറ്ററുകളില്‍ വലിയ വിജയം നേടാന്‍ സാധിച്ചില്ലെങ്കിലും മികച്ച നിരൂപക പ്രശംസ നേടിയെടുത്ത ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗ. ചിത്രത്തിന്റെ ഡിവിഡി നാളെ റീലിസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

സിനിമാപ്രേമികളുടെ കാത്തിപ്പിന് വിരാമമിട്ടാണ് ചിത്രത്തിന്റെ ഡിവിഡി റിലീസ് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കടലോര പ്രദേശത്തെ മരണവീട് പശ്ചാത്തലമാക്കി കഥ പറഞ്ഞ ചിത്രമായിരുന്നു ഇത്. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സംവിധായകനുളള അവാര്‍ഡ് ലിജോക്ക് നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു ഇത്.
ഒപിഎം,ആര്‍ജെകെ സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബുവും രാജേഷ്
ജോര്‍ജ്ജ് കുളങ്ങരയും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്. ഷൈജു ഖാലിദ് ചായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ദീപു ജോസഫായിരുന്നു എഡിറ്റിംഗ് ചെയ്തിരുന്നത്. മെയ് നാലിനായിരുന്നു ചിത്രം പുറത്തിറങ്ങിയിരുന്നത്. ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ഇതെന്ന് ചിത്രം കണ്ട ആളുകള്‍ അഭിപ്രായപ്പെട്ടിരുന്നു.


Click it and Unblock the Notifications











