twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജല്ലിക്കട്ടിന് ശേഷം ഡിസ്‌കോയുമായി ലിജോ ജോസ് പെല്ലിശ്ശേരി,നായകന്മാരായി ഇന്ദ്രജിത്തും മുകേഷും ചെമ്പനും

    By Midhun Raj
    |

    ജല്ലിക്കെട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ വരുന്ന ചിത്രമാണ് ഡിസ്‌ക്കോ. ഇന്ദ്രജിത്തും ചെമ്പന്‍ വിനോദുമാണ് സിനിമയില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. മുകേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. ആഗസ്റ്റിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. പശ്ചിമ അമേരിക്കയില്‍ വര്‍ഷംതോറും നടക്കുന്ന ബേര്‍ണിംഗ്മാന്‍ ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.

    disco movie

    അമേരിക്കയിലെ ലാസ് വെഗാസാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. എസ് ഹരീഷാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ജല്ലിക്കട്ടിന് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മുന്‍ചിത്രങ്ങളായ നായകന്‍, ആമേന്‍, ഡബിള്‍ ബാരല്‍, സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രങ്ങളില്‍ ഇന്ദ്രജിത്ത് അഭിനയിച്ചിരുന്നു.

    ലാളിത്യമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്! മലയാളി സൂപ്പര്‍താരങ്ങളെക്കുറിച്ച് അല്ലു അര്‍ജുന്‍ലാളിത്യമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്! മലയാളി സൂപ്പര്‍താരങ്ങളെക്കുറിച്ച് അല്ലു അര്‍ജുന്‍

    ലിജോ ജോസ് പെല്ലിശ്ശേരി തന്റെ കരിയറില്‍ സംവിധാനം ചെയ്യുന്ന ഏട്ടാമത്തെ സിനിമ കൂടിയാണ് ഡിസ്‌കോ. സംവിധായകന്റെ മുന്‍ചിത്രമായ ജല്ലിക്കെട്ട് വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ അടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ജല്ലിക്കട്ടിലൂടെ മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

    ഭാമയെ താലിചാര്‍ത്തി അരുണ്‍! വിവാഹ ശേഷം അഭിനയിക്കുമോ? നടിയുടെ മറുപടി വൈറല്‍ഭാമയെ താലിചാര്‍ത്തി അരുണ്‍! വിവാഹ ശേഷം അഭിനയിക്കുമോ? നടിയുടെ മറുപടി വൈറല്‍

    English summary
    lijo jose pellisheri's disco movie announced
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X