ക്യാമറാമാനെ കിണറ്റിലിറക്കി സംവിധായകന്‍! ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് മേക്കിങ് വീഡിയോ

By Midhun Raj

ലിജോ ജോസ് പെല്ലിശ്ശേരിയുടെതായി പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒനാണ് ജല്ലിക്കെട്ട്, അങ്കമാലി ഡയറീസ്, ഈമയൗ തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷമാണ് സംവിധായകന്‍ പുതിയ ചിത്രവുമായി എത്തുന്നത്. റിലീസിന് മുന്‍പ് തന്നെ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായങ്ങളായിരുന്നു ജല്ലിക്കെട്ടിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലെല്ലാം പങ്കുവെച്ചിരുന്നത്. വിദേശ സിനിമാ പ്രേമികള്‍ അടക്കം ചിത്രത്തെ പ്രശംസിച്ച് എത്തിയിരുന്നു.

സിനിമ കഴിഞ്ഞ്

സിനിമ കഴിഞ്ഞ് പ്രേക്ഷകര്‍ ഒന്നടങ്കം ഏഴുന്നേറ്റ് നിന്ന് കൈയ്യടിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, സൗത്ത് ഇന്ത്യന്‍ ജോസ് എന്നാണ് ടിഫ് (ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍) മേളയിലെ നിരൂപകര്‍ ചിത്രത്തെ വിശേഷിപ്പിച്ചിരുന്നത്. സമകാലീന ലോക സിനിമാ മല്‍സര വിഭാഗത്തിലായിരുന്നു ജല്ലിക്കെട്ട് പ്രദര്‍ശിപ്പിച്ചിരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറും ട്രെയിലറും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

ട്രെയിലറിന് പിന്നാലെയാണ്

ട്രെയിലറിന് പിന്നാലെയാണ് മേക്കിങ് വീഡിയോ ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. സിനിമയുടെ മേക്കിങ് വീഡിയോ ഒരു ഡോക്യൂമെന്ററി പോലെ റീലിസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. മേക്കീങ് വീഡിയോ ഡോക്യൂമെന്ററിയുടെ ആദ്യ ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ഈമയൗവിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, ശാന്തി ബാലകൃഷ്ണന്‍, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

എസ് ഹരീഷിന്റെ കഥയില്‍ ഒരുക്കിയ

എസ് ഹരീഷിന്റെ കഥയില്‍ ഒരുക്കിയ സിനിമയ്ക്ക് ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇടുക്കിയിലെ ഒരു ഹൈറേഞ്ച് ഗ്രാമത്തില്‍ നിന്നും പോത്ത് കയറും പൊട്ടിച്ചോടുന്നതും ഒരു ഗ്രാമം വിറങ്ങലിച്ച് നില്‍ക്കുന്നതുമാണ് ജല്ലിക്കെട്ട് പറയുന്നത്.

എസ് ഹരീഷ്

എസ് ഹരീഷ്, ആര്‍ ജയകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ജല്ലിക്കെട്ടിന്റെ തിരക്കഥ ഒരുക്കിയിരുന്നത്. രംഗനാഥ് രവി സൗണ്ട് ഡിസൈനിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ഒക്ടോബര്‍ ആദ്യ വാരമാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെ ടീസറും ട്രെയിലറും പുറത്തിറങ്ങിയതിന് പിന്നാലെ സിനിമാ പ്രേമികള്‍ക്കിടയില്‍
ഒന്നടങ്കം പ്രതീക്ഷകള്‍ വര്‍ദ്ധിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X