ലിജോ ജോസ് പെല്ലിശ്ശേരി മാജിക്ക് വീണ്ടും! ജല്ലിക്കെട്ടിന്റെ കിടിലന്‍ ടീസര്‍ പുറത്ത്
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ജല്ലിക്കെട്ടിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷമാണ് പുതിയ സിനിമയുമായി സംവിധായകന്‍ എത്തുന്നത്. ആന്റണി വര്‍ഗീസ് നായകനാവുന്ന ചിത്രത്തിന്റെ ഗംഭീര ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. സംവിധായകന്‍ തന്നെയാണ് ജല്ലിക്കെട്ടിന്റെ ആദ്യ ടീസര്‍ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിരുന്നത്.

ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇടുക്കിയിലെ ഒരു ഹൈറേഞ്ച് ഗ്രാമത്തില്‍ നിന്നും പോത്ത് കയറും പൊട്ടിച്ചോടുന്നതും ഒരു ഗ്രാമം വിറങ്ങലിച്ച് നില്‍ക്കുന്നതുമാണ് ജല്ലിക്കെട്ട് പറയുന്നത്. ടൊറന്റോ ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, ശാന്തി ബാലചന്ദ്രന്‍, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
എസ് ഹരീഷ്,ആര്‍ ജയകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ജല്ലിക്കെട്ടിന്റെ തിരക്കഥ ഒരുക്കിയിരുന്നത്. ഗിരിഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് പ്രശാന്ത് പിളള സംഗീതം നല്‍കിയിരിക്കുന്നു. രംഗനാഥ് രവി സൗണ്ട് ഡിസൈനിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ഒക്ടോബര്‍ ആദ്യ വാരമാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











