twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വമ്പന്‍ താരനിരയുമായി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം! ജോജുവും സൗബിനും വിനയ് ഫോര്‍ട്ടും ചിത്രത്തില്‍

    By Midhun Raj
    |

    ആമേന്‍, അങ്കമാലി ഡയറീസ് തുടങ്ങിയ സിനിമകളിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ട സംവിധായകനായി മാറിയ ആളാണ് ലിജോ ജോസ് പെല്ലിശ്ശേരി. മലയാളത്തില്‍ ഈമയൗ എന്ന ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്ന ചിത്രം.

    Lijo Jose Pellissery

    സംവിധായകന്റെ ജെല്ലിക്കെട്ട് എന്ന പുതിയ സിനിമയ്ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇപ്പോഴിതാ ജെല്ലിക്കെട്ടിന് പിന്നാലെ മറ്റൊരു ചിത്രം കൂടി ലിജോ ജോസ് പെല്ലിശ്ശേരിയുടെതായി ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കു്കയാണ്.

    കുഞ്ഞിക്കാല് കൊണ്ട് ഹൈ ഫൈവ് അടിക്കുന്ന ഒര്‍ഹാന്‍ സൗബിന്‍! വൈറലായി ചിത്രംകുഞ്ഞിക്കാല് കൊണ്ട് ഹൈ ഫൈവ് അടിക്കുന്ന ഒര്‍ഹാന്‍ സൗബിന്‍! വൈറലായി ചിത്രം

    വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ജാഫര്‍ ഇടുക്കി, തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

    തിയ്യേറ്ററുകളെ പൂരപ്പറമ്പാക്കി പ്രഭാസിന്റെ സാഹോ! സിനിമ ഏറ്റെടുത്ത് പ്രേക്ഷകര്‍! ആദ്യ പ്രതികരണമിങ്ങനെതിയ്യേറ്ററുകളെ പൂരപ്പറമ്പാക്കി പ്രഭാസിന്റെ സാഹോ! സിനിമ ഏറ്റെടുത്ത് പ്രേക്ഷകര്‍! ആദ്യ പ്രതികരണമിങ്ങനെ

    ഇതുവരെയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ഷൂട്ടിംഗ് ഇടുക്കിയിലെ കുളമാവില്‍ പുരോഗമിക്കുന്നതായാണ് അറിയുന്നത്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. ഗോകുല്‍ദാസ് കലാസംവിധാനവും, റോണക്‌സ് സേവ്യര്‍ മേക്കപ്പും ചെയ്യുന്നു. ശ്യാംലാലാണ് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

    അതേസമയം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് റിലീസിങ്ങിനൊരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഒക്ടോബറില്‍ സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ അടക്കം സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌.

    English summary
    Lijo Jose Pellishery's New Movie Shooting Updates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X