»   » തിലകന്റെ പകരക്കാരനായി, മണിയുടെ സന്തോഷം കാണേണ്ടതു തന്നെയായിരുന്നു

തിലകന്റെ പകരക്കാരനായി, മണിയുടെ സന്തോഷം കാണേണ്ടതു തന്നെയായിരുന്നു

Posted By:
Subscribe to Filmibeat Malayalam

മണിയും സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും ഒരു നാട്ടുകാരനാണ്. ചാലകുടിയില്‍ എന്ത് പരിപാടി നടക്കുകയാണെങ്കിലും ഞങ്ങള്‍ കാണുകെയും സംസാരിക്കുകെയും ചെയ്യുമായിരുന്നു. ലിജോ ജോസ് പെല്ലിശേരി പറയുന്നു. പഠിക്കുന്ന കാലത്ത് തന്നെ ഒരുപാട് തവണ മോണാക്ട് പഠിപ്പിച്ചിട്ടുണ്ട്. ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. അന്ന് മണിച്ചേട്ടന്‍ നാട്ടിലെ ഗവണ്‍മെന്റ് സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്നു.

സിനിമ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മണിച്ചേട്ടന് നല്ല വേഷം നല്‍കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. താന്‍ ആദ്യം ചെയ്ത സിനിമകളില്‍ അദ്ദേഹത്തിന് പറ്റിയ ഒരു വേഷം ഉണ്ടായിരുന്നില്ല. പിന്നീട് നേരിട്ട് കാണുമ്പോള്‍ നമുക്ക് ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്ന് മണിച്ചേട്ടന്‍ എപ്പോഴും പറയുമായിരുന്നു. ലിജോ ജോസ് പറയുന്നു.

lijojose

ആമേന്‍ എന്ന ചിത്രത്തിലെ ലൂയി പാപ്പനെ അവതരിപ്പിച്ചത് മണിച്ചേട്ടനായിരുന്നു. എന്നാല്‍ അങ്ങനനെ ഒരു കഥാപാത്രം രൂപപ്പെടുത്തി എടുക്കുന്നത് തിലകന്‍ ചേട്ടനെ മനസില്‍ കണ്ടുകൊണ്ടായിരുന്നു. പക്ഷേ തിലകന്‍ ചേട്ടന്റെ വേര്‍പാട് പിന്നീട് മറ്റൊരാളെ കണ്ടത്തേണ്ടി വന്നു. തിലകന്‍ ചേട്ടന് സമാനമായ ഒരാളെ കണ്ടെത്തുക പ്രയാസമായിരുന്നു. എന്നാല്‍ പകരകാരനായി എത്തിയ മണിച്ചേട്ടന്‍ ശരിക്കും ടീമിനെ ഞെട്ടിക്കുകയായിരുന്നു.

മണിച്ചേട്ടന്റെ വീട്ടില്‍ ചിത്രത്തിലേക്ക് ക്ഷണിക്കാന്‍ പോയി. തിലകന്‍ ചേട്ടന് വച്ച കഥാപാത്രമായിരുന്നുവെന്ന് കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ സന്തോഷം ഒന്ന് കാണേണ്ടതു തന്നെയായിരുന്നു. ലിജോ ജോസ് പറയുന്നു.

English summary
Lijo Jose Pellissery about Kalabhavan Mani.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam