ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത വിസ്മയം! നായകന്മാര്‍ വിനായകന്‍, ചെമ്പന്‍ വിനോദ്, ആന്റണി...

മലയാളത്തില്‍ വിസ്മയ ചിത്രങ്ങള്‍ നല്‍കി ഞെട്ടിക്കുന്ന പതിവാണ് ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക്. അവസാനമിറങ്ങിയ രണ്ട് സിനിമകള്‍ ഹിറ്റാക്കി പ്രേക്ഷകരെ സ്വാധീനിക്കാന്‍ ലിജോയ്ക്ക് കഴിഞ്ഞിരുന്നു. പുതുമുഖങ്ങളെ മുന്‍നിര്‍ത്തി നിര്‍മ്മിച്ച അങ്കമാലി ഡയറീസിന് ശേഷം ഈ മ യൗ എന്ന സിനിമയും ലിജോയുടെ സംവിധാനത്തിലെത്തിയിരുന്നു.

അടുത്ത സിനിമയെ കുറിച്ച് പലതരത്തിലും വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇന്നലെയായിരുന്നു ഔദ്യോഗികമായ പ്രഖ്യാപനം നടന്നത്. വ്യത്യസ്തമായ പേരുകള്‍ കൊണ്ട് സിനിമ നിര്‍മ്മിക്കുന്ന ലിജോ പുതിയ സിനിമയ്ക്കും അത്തരമൊരു പേര് തന്നെയാണ് കൊടുത്തിരിക്കുന്നത്. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ ഇങ്ങനെ...

ലിജോ ജോസ് പെല്ലിശ്ശേരി മാജിക്ക്

ലിജോ ജോസ് പെല്ലിശ്ശേരി മാജിക്ക്

അങ്കമാലി ഡയറീസ് എന്ന സിനിമയില്‍ പുതുമുഖങ്ങളെ മാത്രം അഭിനയിപ്പിച്ചതോടെയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. ചിത്രത്തിലഭിനയിച്ച താരങ്ങളെല്ലാം ഗംഭീര പ്രകടനമായിരുന്നു നടത്തിയത്. അവര്‍ക്കെല്ലാം നല്ല അവസരങ്ങളായിരുന്നു ലഭിച്ചിരുന്നത്. ശേഷം ഈമയൗ എന്ന സിനിമ റിലീസിനെത്തിച്ച് ലിജോ ഞെട്ടിക്കുകയും ചെയ്തിരുന്നു.

ലിജോയുടെ പുതിയ സിനിമ വരുന്നു..

ലിജോയുടെ പുതിയ സിനിമ വരുന്നു..

ഈമയൗവിന് ശേഷം പോത്ത് എന്ന പേരില്‍ ലിജോയുടെ സിനിമ വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പോത്ത് എന്ന പേരിന് പകരം ജല്ലിക്കെട്ട് എന്ന് പേരിലാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത സിനിമ വരുന്നത്. വിനായകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസും ഉണ്ടാവുമെന്നായിരുന്നു വാര്‍ത്ത വന്നത്. ഇപ്പോളിതാ ചെമ്പന്‍ വിനോദും നിമിഷ സജയനും സിനിമയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി ലിജോ ജോസിന്റെ ഏഴാമത്തെ സിനിമയിലും ചെമ്പന്‍ വിനോദ് അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

 പോസ്റ്റര്‍ വൈറലായി

പോസ്റ്റര്‍ വൈറലായി

സംവിധായകന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പുതിയ സിനിമയുടെ പേര് പ്രഖ്യാപിച്ചത്. ഒപ്പമൊരു പോസ്റ്ററും പങ്കുവെച്ചിരുന്നു. ജല്ലിക്കെട്ട് കാളയാണ് പോസ്റ്ററിലുള്ളത്. പുറത്ത് വന്ന പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ലിജോയുടെ സംവിധാനം, ചെമ്പന്‍ വിനോദ്, വിനായകന്‍, ആന്റണി വര്‍ഗീസ് എന്നിങ്ങനെ മൂന്ന് പേരുടെ അഭിനയം എല്ലാം കൂടി ജല്ലിക്കെട്ട് മറ്റൊരു അഡാര്‍ സിനിമയാവുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് സിനിമാപ്രേമികള്‍ പറയുന്നത്.

സിനിമയെ കുറിച്ചുള്ള മറ്റ് വിശേഷങ്ങള്‍

സിനിമയെ കുറിച്ചുള്ള മറ്റ് വിശേഷങ്ങള്‍

ജല്ലിക്കെട്ടിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് എസ് ഹരീഷും ആര്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നിട്ടാണ്. ദേശീയ പുരസ്‌കാര ജേതാവ് ഗിരീഷ് ഗംഗാധരനാണ് ഛായഗ്രഹണം. പ്രശാന്ത് പിള്ളയാണ് സംഗീതമൊരുക്കുന്നത്. ദീപു ജോസഫ് എഡിറ്റിംഗ് നടത്തുന്നു. ഓ തോമസ് പണിക്കര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കും.

 വിനായകന്റെ പ്രതിഫലം

വിനായകന്റെ പ്രതിഫലം

സിനിമയില്‍ അഭിനയിക്കാന്‍ വിനായകന്‍ ഒരു കോടി രൂപ പ്രതിഫലം ചോദിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. നാല്‍പത് ദിവസത്തെ ഷൂട്ടിംഗിന് വേണ്ടിയാണ് ഇത്രയും തുകയെന്നും അതില്‍ തെറ്റൊന്നുമില്ലെന്നാണ് വിനായകന്‍ പറയുന്നത്. കരിന്തണ്ടന്റെ കഥ പറയുന്ന സിനിമയാണ് ഇനി വിനായകന്റെ വരാനിരിക്കുന്ന മറ്റൊരു സിനിമ. ലീല സന്തോഷ് സംവിധാനം ചെയ്യുന്ന സിനിമ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

കൂട്ടുകെട്ടിലെ സിനിമകള്‍

കൂട്ടുകെട്ടിലെ സിനിമകള്‍

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റായിരുന്ന ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ഈ വര്‍ഷമായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ജയിലിനുള്ളില്‍ നടക്കുന്ന കഥയില്‍ ആന്റണി വര്‍ഗീസായിരുന്നു നായകന്‍. ഒപ്പം വിനായകന്‍. ചെമ്പന്‍ വിനോദ് എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സിനിമ തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ഇതേ കൂട്ടുകെട്ട് വീണ്ടും വരാന്‍ പോവുമ്പോള്‍ മലയാളത്തില്‍ മറ്റൊരു മികച്ച സിനിമ കൂടി പിറവിയെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X