»   » ഈശോ മറിയം യൗസേഫി'നെ കൂട്ട് പിടിച്ച് ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ കൊച്ചു സിനിമ, ഇത് തകര്‍ക്കും!!

ഈശോ മറിയം യൗസേഫി'നെ കൂട്ട് പിടിച്ച് ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ കൊച്ചു സിനിമ, ഇത് തകര്‍ക്കും!!

Posted By: Teresa John
Subscribe to Filmibeat Malayalam

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. സംവിധായകന്‍ തന്നെ ഫേസ്ബുക്കിലൂടെ ഒരു കൊച്ചു സിനിമ ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞിരിക്കുകയാണ്. ഒപ്പം സിനിമയുടെ പേരും ഫസ്റ്റ് പോസ്റ്ററും പുറത്തിറക്കിയിരിക്കുകയാണ്.

സന്തോഷ് പണ്ഡിറ്റിനെ അധിഷേപിക്കുന്നവര്‍ക്ക് അദ്ദേഹം എത്ര സിനിമകള്‍ ചെയ്തിട്ടുണ്ടെന്ന് അറിയാമോ?

പുതിയ സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചിരുന്നു. അതിന് പിന്നാലെയാണ് ചിത്രത്തെ കുറിച്ച് ലിജോ സംസാരിച്ചത്.ഈശോ മറിയം യൗസേഫ് എന്നതിന്റെ ചുരുക്കമായി 'ഈ മ യൗ' എന്നാണ് സിനിമയുടെ പേര്. പുറത്ത് വന്ന പോസ്റ്ററില്‍ നിന്നും മനസിലാവുന്നത് മീന്‍ പിടുത്തക്കാരുടെ കഥയുമായി ബന്ധപ്പെട്ടതാണെന്നാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമ

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഈ മ യൗ'. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. അതിനിടെ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ സംവിധായകന്‍ പുറത്ത് വിട്ടിരിക്കുയാണ്.

ഈ മ യൗ

ഈശോ മറിയം യൗസേഫ് എന്നതിന്റെ ചുരുക്കമായി ഈ മ യൗ എന്നാണ് സിനിമയുടെ പേര്. മുക്കുവരുടെ കഥയാണോ ചിത്രത്തിലൂടെ പറയുന്നതെന്ന് സംശയമുണ്ട്. ആമേന്‍ എന്ന സിനിമയ്ക്ക് ശേഷമാണ് തീരപ്രദേശവുമായി ബന്ധപ്പെട്ട പുതിയ സിനിമ വരുന്നത്.

കഥ ഇങ്ങനെയോ?

പുറത്ത് വന്ന പോസ്റ്ററില്‍ തീരപ്രദേശത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടുകളും അതിനൊപ്പം വലിയൊരു ശവപ്പെട്ടിയുമാണ് കാണിച്ചിരിക്കുന്നത്. ഒപ്പം പുതിയ സിനിമ തുടങ്ങി. ഒരു കൊച്ച് സിനിമ, ഒരുപാട് ഇഷ്ടമുള്ള സിനിമ എന്നുമാണ് ലിജോ പറയുന്നത്.

കേന്ദ്ര കഥാപാത്രങ്ങള്‍

ലിജോ ജോസ് പെല്ലിശ്ലേരിയുടെ സംവിധായക മികവിനൊപ്പം ചിത്രത്തില്‍ ദിലീഷ് പോത്തന്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ദിലീഷ് പോത്തന്‍

രണ്ട് സിനിമകള്‍ സംവിധാനം ചെയ്ത് വിജയമാക്കി മാറ്റിയ ദിലീഷ് പോത്തന്‍ പല സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍ പുതിയ ചിത്രത്തില്‍ ദിലീഷ് പോത്തന്‍ കേന്ദ്ര കഥാപാത്രത്തെ ആണ് അവതരിപ്പിക്കാന്‍ പോവുന്നത്.

ചെമ്പന്‍ വിനോദ് പറയുന്നത്

ചിത്രത്തില്‍ നായകനില്ലെന്നാണ് ചെമ്പന്‍ വിനോദ് പറയുന്നത്. ഇന്ന് നടക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള കാര്യങ്ങളാണ് സിനിമ പറയാന്‍ പോവുന്നത്. കേമഡി കഥാപാത്രമാണ് താന്‍ അവതരിപ്പിക്കുന്നതെന്നും താരം പറയുന്നു.

അങ്കമാലി ഡയറീസ്

പുതുമുഖങ്ങളെ മാത്രം മുന്‍ നിര്‍ത്തി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനമയായിരുന്നു അങ്കമാലി ഡയറീസ്. ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രം തെലുങ്കിലും നിര്‍മ്മിക്കാന്‍ പോവുകയാണ്.

English summary
Lijo Jose Pellissery Announces His Next & It Has A Promising Star Cast!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam