അങ്ങനെയൊരു ചിത്രത്തെക്കുറിച്ച് എനിക്കറിയില്ല! വെളിപ്പെടുത്തലുമായി ലിജോ ജോസ് പെല്ലിശ്ശേരി

By Midhun

വ്യത്യസ്ത ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ മുന്‍നിര സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഇന്ദ്രജിത്ത് സുകുമാരന്‍ മുഖ്യ വേഷത്തിലെത്തിയ നായകന്‍ എന്ന ചിത്രമായിരുന്നു ലിജോ ആദ്യം ഒരുക്കിയിരുന്നത്. തുടര്‍ന്ന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ ലിജോ മലയാളി പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നു. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈമയൗ എന്ന ചിത്രമാണ് ലിജോയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. മെയ് നാലിന് റിലിസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

lijo jose pellissery,

കടലോര ഗ്രാമത്തിലെ ഒരു ലാറ്റിന്‍ കുടുംബത്തില്‍ നടക്കുന്ന മരണമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ആക്ഷേപ ഹാസ്യ രൂപത്തിലാണ് സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. വ്യത്യസ്തമായൊരു ടൈറ്റില്‍ തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. മമ്മൂട്ടിയുടെ കുട്ടിസ്രാങ്ക് എന്ന ചിത്രത്തിനു ശേഷം പി എഫ് മാത്യൂസാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. നേരത്തെ ചിത്രത്തെ പ്രശംസിച്ച് പ്രേക്ഷകരും സിനിമാ പ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു. ഈമയൗവിനു ശേഷമുളള ലിജോയുടെ പുതിയ ചിതത്തെ സംബന്ധിച്ച് നേരത്തെ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നിവിന്‍പോളിയും ആന്റണി വര്‍ഗീസും മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ലിജോ അടുത്തതായി ഒരുക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പോത്ത് എന്ന് പേരിട്ടിരിക്കുന്ന സിനിമ ബിഗ് ബഡ്ജറ്റായി ഒരുക്കുകയെന്നും എസ് ഹരീഷിന്റെ തിരക്കഥയിലാണ് ചിത്രമൊരുക്കുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഈ വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി ലിജോ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പോത്ത് എന്ന ചിത്രത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ഈ പേരില്‍ താന്‍ സിനിമ ചെയ്യുന്നില്ലെന്നും ലിജോ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്നും ലിജോ ജോസ് പെല്ലിശ്ശേരി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X