ഏറ്റവും രുചിയുള്ള ഇറച്ചി ഏതാണെന്ന് അറിയാമോ! ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ജല്ലിക്കെട്ട്
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ലിജോ ജോസ് പല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രമായ ജല്ലിക്കെട്ടിന്റെ ട്രെയിലർ പുറത്ത്. പ്രേക്ഷക പ്രതീക്ഷ വനോളം ഉയർത്തുന്ന തരത്തിലുള്ളതാണ് പുറത്തു വന്ന ട്രെയിലർ. ആവേശവും, ഭീതുയും സസ്പെൻസും ഒരുപോലെ നിലനിർത്താൻ ട്രെയിലറിന് കഴിഞ്ഞിട്ടുണ്ട്.അന്താരാഷ്ട്ര ചലച്ചിത്ര വേദിയിൽ കയ്യടി വാങ്ങിക്കൂട്ടിയ ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെയാണ് കാത്തിരിക്കുകയാണ് പ്രേക്ഷകർ.

കയറു പൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാൻ ശ്രമിക്കുന്ന ഗ്രാമവാസികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിന്നത്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബു മോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ശാന്തിയാണ് നായിക.
കഥകൃത്ത് എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അങ്കമാലി ഡയറീസിന്റെ ഛയാഗ്രാഹകൻ ഗരീഷ് ഗംഗാധരനാണ് ജെല്ലിക്കെട്ടിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ള സംഗീതം. ഒ തോമസ് പണിക്കരാണ് ചിത്രം നിർമ്മിക്കുന്നത്.


Click it and Unblock the Notifications











