»   » ക്ഷമിക്കണം, മാറാന്‍ ഉദ്ദേശമില്ല, മതിപ്പുണ്ടാക്കാന്‍ താത്പര്യവുമില്ല; ലിജോ ജോസ് പറയുന്നു

ക്ഷമിക്കണം, മാറാന്‍ ഉദ്ദേശമില്ല, മതിപ്പുണ്ടാക്കാന്‍ താത്പര്യവുമില്ല; ലിജോ ജോസ് പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ഒരു സാഹസിക ശ്രമമാണ് ഡബിള്‍ ബാരല്‍ (ഇരട്ടക്കുഴല്‍) എന്ന ചിത്രത്തിലൂടെ ലിജോ ജോസ് പെല്ലിശേരി നടത്തിയത്. പ്രേക്ഷകരില്‍ ചിലര്‍ ആ മാറ്റത്തെയും, പരിശ്രമത്തെയും അംഗീകരിക്കുകയും ആസ്വദിക്കുകയും ചെയ്തു.

എന്നാല്‍ സോഷ്യല്‍ മീഡിയ വഴി ചിത്രത്തയെും സംവിധായകനെയും പരിഹസിക്കാത്തവരുമല്ല. അത്തരക്കാരോട് ലിജോ ജോസിന് ഒന്നേ പറയാനുള്ളൂ, ആരിലും മതിപ്പുണ്ടാകാനല്ല സിനിമ എടുത്തത്, എന്റെ ശീലം മാറ്റാനും ഉദ്ദേശമില്ല.


lijo-jose-pellissery

സിനിമയുടെ പ്രതികരണം അറിഞ്ഞ ശേഷം വിമര്‍ശിക്കുന്നവരോട് 'എല്ലാവരും ക്ഷമിക്കുക, മാറാന്‍ ഉദ്ദേശമില്ല, മതിപ്പ് ഉണ്ടാക്കാന്‍ താല്‍പര്യവുമില്ല'- എന്ന ഒറ്റവരി ഫേസ്ബുക്ക് സ്റ്റാറ്റസില്‍ തനിക്കു പറാനുള്ളതെല്ലാം ലിജോ പറഞ്ഞു.


Sorry guys ....no plans to change no plans to impress 󾌵


Posted by Lijo Jose Pellissery on Sunday, August 30, 2015

സംസ്ഥാന തലത്തില്‍വരെ ശ്രദ്ധിക്കപ്പെട്ട ആമേന്‍ എന്ന ചിത്രത്തിന് ശേഷം ലിജോ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രമാണ് ഡബില്‍ ബാരല്‍. പൃഥ്വിരാജ്, ആര്യ, ഇന്ദ്രജിത്ത്, ആസിഫ് അലി, സണ്ണി വെയിന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ അണിനിരന്ന ചിത്രം രണ്ട് രത്‌നങ്ങള്‍ തേടിയുള്ള ചിലരുടെ യാത്രയാണ് പറയുന്നത്.

English summary
Lijo Jose Pellissery reaction after the release of his film Double Barrel

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam