For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചുരുളിയുമായി വിസ്മയിപ്പിക്കാന്‍ ലിജോ ജോസ് പെല്ലിശ്ശേരി! കിടിലന്‍ ട്രെയിലര്‍ പുറത്ത്‌

  |

  ജല്ലിക്കെട്ടിന് പിന്നാല ലിജോ ജോസ് പെല്ലിശ്ശേരിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ചുരുളി. സിനിമയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. നിഗൂഢത നിറഞ്ഞ ട്രെയിലര്‍ പതിനെട്ട് വയസിന് മുകളിലുളളവര്‍ക്കുളളതാണ് എന്ന മുന്നറിയിപ്പോടെയാണ് ഇറങ്ങിയിരിക്കുന്നത്. ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

  churuli

  ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. വിനോയ് തോമസിന്റെ കഥയ്ക്ക് എസ് ഹരീഷാണ് അവലംബിത തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മധു നീലകണ്ഠന്‍ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. രംഗനാഥ് രവി സൗണ്ട് ഡിസൈനിംഗും, ടിനു പാപ്പച്ചന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായും ചിത്രത്തിലുണ്ട്.

  ഇസക്കുട്ടനെ മെസി ഫാനാക്കി വളര്‍ത്തണം! കുഞ്ചാക്കോ ബോബനോട് ആരാധകര്‍

  ശ്രീരാഗ് സജിയാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മുന്‍ചിത്രമായ ജെല്ലിക്കട്ട് അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജല്ലിക്കെട്ടിന് പുറമെ വേറിട്ട സിനിമകളിലൂടെ സിനിമാ പ്രേമികളെ ഒന്നടങ്കം വിസ്മയിപ്പിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കിയുളള നായകന്‍ എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്റെ തുടക്കം.

  നയന്‍താര അറിയാത്ത ആ രഹസ്യം! ലേഡീ സൂപ്പര്‍സ്റ്റാറിനെക്കുറിച്ച് ചാര്‍മിളയുടെ വെളിപ്പെടുത്തല്‍

  തുടര്‍ന്ന് സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍, അങ്കമാലി ഡയറീസ്, ഈമയൗ തുടങ്ങിയ സിനിമകളും ലിജോ ജോസ് പെല്ലിശ്ശേരിയുടെതായി മോളിവുഡില്‍ പുറത്തിറങ്ങിയിരുന്നു. സംവിധാനത്തിന് പുറമെ നിര്‍മ്മാതാവായും അഭിനേതാവായും ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തില്‍ തിളങ്ങിയിരുന്നു. അടുത്തിടെ എന്റെ സിനിമ എനിക്ക് ശരിയെന്ന് തോന്നുന്നിടത്ത് പ്രദര്‍ശിപ്പിക്കുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. കാരണം അതിന്റെ സ്രഷ്ടാവ് ഞാനാണ്. നമ്മള്‍ ഒരു മഹാമാരിയുടെ നടുവിലാണ്. ഒരു യുദ്ധമാണിത്. തൊഴില്‍രഹിതരായ ആളുകള്‍. സ്വത്യ പ്രതിസന്ധി, ദാരിദ്ര്യം, മതപരമായ അശാന്തത.

  വീടുകളിലെത്താന്‍ ആളുകള്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിക്കുന്നു. കലാപ്രവര്‍ത്തകര്‍ വിഷാദംമൂലം മരിക്കുന്നു. അതിനാല്‍ ജീവിച്ചിരിക്കുന്നതായി തോന്നാന്‍ ആളുകളെ പ്രചോദിപ്പിക്കുന്നതിനായി മികച്ച കല സൃഷ്ടിക്കുന്നതിനുളള സമയമാണിത്. ജീവനോടെയിരിക്കാന്‍ അവര്‍ക്ക് എന്തെങ്കിലും രൂപത്തില്‍ പ്രതീക്ഷ നല്‍കുന്നതിന്, ജോലി ചെയ്യുന്നത് നിര്‍ത്താന്‍ ഞങ്ങളോട് ആവശ്യപ്പെടരുത്. സൃഷ്ടികള്‍ നിര്‍ത്താന്‍ ഞങ്ങളോട് ആവശ്യപ്പെടരുത്. ഞങ്ങളുടെ നിശ്വാസ്വതയെ ചോദ്യം ചെയ്യരുത്. ഞങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്. ഞങ്ങള്‍ കലഹിക്കും. കാരണം ഞങ്ങള്‍ കലാ പ്രവര്‍ത്തകരാണ്. എന്നായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞത്.

  വീഡിയോ

  ആ കഥാപാത്രങ്ങള്‍ മരണം വരെ അച്ഛനെ വേട്ടയാടി! വെളിപ്പെടുത്തി ലോഹിതദാസിന്റെ മകന്‍

  Read more about: lijo jose pellissery
  English summary
  Lijo Jose Pellissery's churuli movie trailer released
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X