»   » ലിജോ പെല്ലിശ്ശേരിയുടെ ബ്രില്ല്യണ്‍സ് ഉടനെത്തും! റിലീസിന് മുന്‍പ് ഹിറ്റായ ഈമയൗ റിലീസ് പ്രഖ്യാപിച്ചു!!

ലിജോ പെല്ലിശ്ശേരിയുടെ ബ്രില്ല്യണ്‍സ് ഉടനെത്തും! റിലീസിന് മുന്‍പ് ഹിറ്റായ ഈമയൗ റിലീസ് പ്രഖ്യാപിച്ചു!!

Written By:
Subscribe to Filmibeat Malayalam

റിലീസിന് മുന്‍പ് തന്നെ ചലച്ചിത്ര പുരസ്‌കാരത്തില്‍ നേട്ടം സ്വന്തമാക്കിയ സിനിമയാണ് ഈമയൗ. അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസഫ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയാണെന്നായിരുന്നു ഈമയൗ ന്റെ ഏറ്റവും വലിയ പ്രത്യേകത. സിനിമയുടെ പ്രഖ്യാപനം വന്നത് മുതല്‍ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

കമ്മാരനും മോഹന്‍ലാലും തമ്മില്‍ കൂട്ടയടി! ഇടയിലുടെ ഗോളടിച്ച് പഞ്ചവര്‍ണതത്ത! ട്രോളന്മാരെ നമിക്കണം..

റിലീസ് ചെയ്യുമെന്ന് പറഞ്ഞതിന്റെ തലേദിവസമായിരുന്നു സിനിമയുടെ റിലീസ് മാറ്റിയത്. ഇതോടെ സിനിമയ്ക്ക് കാത്തിരുന്നവരെല്ലാം നിരാശരാവുകയും ചെയ്തു. ഇപ്പോള്‍ ഈമയൗ റിലീസിനൊരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. റിലീസ് തിയ്യതി പുറത്ത് വ്ിട്ടെങ്കിലും ഇനിയും റിലീസ് മാറ്റുമോ എന്ന ആശങ്കയും പ്രേക്ഷകര്‍ക്കുണ്ട്...

ഈമയൗ ന്റെ റിലീസ്

മലയാളികള്‍ ഏറെ നാളുകളായി കാത്തിരിക്കുന്ന ഈമയൗവിന് വീണ്ടും റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമ മേയ് 4 ന് തിയറ്ററുകളിലേക്ക് എത്തും. മുന്‍പ് രണ്ട് പ്രാവിശ്യം സിനിമയുടെ റിലീസ് മാറ്റി വെച്ചിരുന്നെങ്കിലും ഈ തീയ്യതിയില്‍ തന്നെ സിനിമ തിയറ്ററുകളിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പലരും സിനിമയുടെ റിലീസ് എന്നാണെന്ന് സംവിധായകനോട് ചോദിക്കുന്നത് പതിവായിരുന്നു. ഇപ്പോള്‍ അതിലും തീരുമാനമായി.

റിലീസ് മാറ്റാനുള്ള കാരണം...

ഈമയൗ എന്ന സിനിമയുെട പേരില്‍ തന്നെ വ്യത്യസ്തത കൊണ്ട് വരാനും ലിജോ ശ്രമിച്ചിരുന്നു. സിനിമയുടെ കഥയുമായി ഏറെ സാമ്യമുള്ളതിനാലാണ് സിനിമയ്ക്ക് ഈയൊരു പേരിട്ടതെന്നാണ് സൂചന. ഈശോ മറിയം യൗസേപ്പ് എന്നതിനെ ചുരുക്കി വിളിക്കുന്നതാണ് ഈമയൗ. സിനിമയുടെ പ്രിവ്യൂവിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ചില മേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ക്ഷണം കിട്ടിയിട്ടുള്ളതിനാലായിരുന്നു സിനിമയുടെ റിലീസ് ആദ്യം മാറ്റി വെച്ചിരുന്നത്. ഇക്കാര്യം ലിജോ തന്നെ വ്യക്തമാക്കിയിരുന്നു.

ഈമയൗ

കുട്ടിസ്രാങ്ക് എന്ന സിനിമയ്ക്ക് ശേഷം ദേശീയ പുരസ്‌കാര ജേതാവായ പിഎഫ് മാത്യൂസാണ് ഈമയൗ വിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അങ്കമാലി ഡയറീസിന്റെ വിജയത്തിന് ശേഷം ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലെത്തുന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞതിന് പിന്നാലെ വെറും പതിനെട്ട് ദിവസം കൊണ്ട് സിനിമയുടെ ചിത്രീകരണം കഴിഞ്ഞിരുന്നു. തീരപ്രദേശം പ്രമേയമാക്കിയും മറ്റും നിര്‍മ്മിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ആദ്യം കൊച്ചിയില്‍ നിന്നും പിന്നീട് ചെല്ലാനം, കണ്ണമാലി എന്നിവിടങ്ങളില്‍ നിന്നുമായിരുന്നു.

താരങ്ങള്‍..

ദിലീഷ് പോത്തന്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളുമായി യോജിക്കുന്നതിനാലാണ് ഈ നാല് പേരെയും തിരഞ്ഞെടുത്തതെന്നാണ് സംവിധായകന്‍ ആദ്യം പറഞ്ഞിരുന്നത്. നമ്മള്‍ അറിയുന്ന മൂന്നോ നാലോ താരങ്ങള്‍ മാത്രമെ ഈമയൗയില്‍ ഉള്ളു. ബാക്കി എല്ലാവരെയും സിനിമയുടെ ലൊക്കേഷനില്‍ നിന്നും കണ്ടെത്തിയതാണ്. തന്റെ സിനിമകളെ പരീക്ഷണത്തിന് വിധേയമാക്കാന്‍ മടിയില്ലാത്തതിനാല്‍ ഈമയൗ വളരെ വ്യത്യസ്തമായൊരു അനുഭവം സമ്മാനിക്കുന്ന സിനിമയായിരിക്കും.

പുരസ്‌കാരങ്ങള്‍

റിലീസ് ചെയ്തിട്ടില്ലെങ്കിലും കഴിഞ്ഞ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്നും മൂന്ന് പുരസ്‌കാരങ്ങളായിരുന്നു ഈമയൗവിനെ തേടി എത്തിയത്. മികച്ച സംവിധായകനായി ലിജോ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച സ്വഭാവ നടിയായി പോളി വില്‍സനും, മികച്ച സൗണ്ട് ഡിസൈനിന് രംഗനാഥ് രവിയും നേട്ടം സ്വന്തമാക്കി. ഈമയൗ ഒരു ചെറിയ സിനിമയാണെന്നും സിനിമയെ കുറിച്ച് താന്‍ വലിയ പ്രതീക്ഷകളൊന്നും കൊടുത്തിരുന്നില്ലെന്നും ലിജോ തുറന്ന് പറഞ്ഞിരുന്നു. സിനിമയെ കുറിച്ച് ആവശ്യമില്ലാത്ത പ്രതീക്ഷകള്‍ വെക്കുകയാണെങ്കില്‍ ആര്‍ക്കും നല്ലൊരു സിനിമ ചെയ്യാന്‍ കഴിയില്ലെന്നാണ് ലിജോ മുന്‍പ് പറഞ്ഞിരുന്നത്.

ഏട്ടനെ തള്ളി തള്ളി പ്രണവിനുമായി! ആദിയുടെ തള്ള് കളക്ഷന്‍ പുറത്ത്! കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍..!

English summary
Lijo Jose Pellissery's Ee Ma Yau release date conformed

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X