twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശവപ്പെട്ടിയുടെ കഥയുമായിട്ടാണോ ലിജോ ജോസിന്റെ ഈ മ യൗ വരുന്നത്? ഈ ആഴ്ച മുതല്‍ ചിത്രം തിയറ്ററുകളിലേക്ക്!

    |

    ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പിറക്കുന്ന പുതയി സിനിമയാണ് ഈ മ യൗ. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഡിസംബറില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും സിനിമ ഈ ആഴ്ച റിലീസിനെത്താന്‍ പോവുകയാണെന്നുള്ള കാര്യം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

    മോഹന്‍ലാലിന്റെ ഒടിയനില്‍ നരേനും! ഒടി വിദ്യ പ്രയോഗിക്കുന്ന ഒടിയനാണോ നരേൻ ? താരം പറയുന്നതിങ്ങനെ...മോഹന്‍ലാലിന്റെ ഒടിയനില്‍ നരേനും! ഒടി വിദ്യ പ്രയോഗിക്കുന്ന ഒടിയനാണോ നരേൻ ? താരം പറയുന്നതിങ്ങനെ...

    കഴിഞ്ഞ ദിവസം സിനിമയില്‍ നിന്നും പുറത്ത് വിട്ട ട്രെയിലറും പോസ്റ്ററുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ ഈ മ യൗ ഈ വെള്ളിയാഴ്ച തിയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം ഔദ്യാഗികമായി പുറത്ത് വിട്ടത്.

    ഈ മ യൗ

    ഈ മ യൗ

    സിനിമയുടെ പേര് കൊണ്ട് വ്യത്യസ്തത കൊണ്ടു വന്ന സിനിമയാണ് ഈ മ യൗ. അങ്കമാലി ഡയറീസ് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

    റിലീസിനെത്തുന്നു

    റിലീസിനെത്തുന്നു

    ഡിസംബറില്‍ സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നതെങ്കിലും റിലീസിന് കൃത്യ ദിവസം തീരുമാനിച്ചിരുന്നില്ല. എന്നാല്‍ ചിത്രം ഡിസംബര്‍ ഒന്നിന് തന്നെ തിയറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

    തിരക്കഥ

    തിരക്കഥ

    ലിജോയുടെ പുതിയ സിനിമയ്ക്ക് കഥയൊരുക്കിയിരിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവ് പി എഫ് മാത്യൂസാണ്. ഈ മ യൗ തന്റെ വാക്കുകളോട് നീതി പുലര്‍ത്തിയ സിനിമാനുഭവമാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

    താരങ്ങള്‍ ഞെട്ടിക്കും

    താരങ്ങള്‍ ഞെട്ടിക്കും

    പ്രമുഖ താരങ്ങളെ വെച്ച് സിനിമ എടുക്കുന്നതിന് പകരം ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, വിനായകന്‍ എന്നിങ്ങനെ മൂന്ന് താരങ്ങളെ മാത്രം മുന്‍ നിര്‍ത്തി ബാക്കി എല്ലാം പുതുമുഖങ്ങളെയായിരുന്നു തിരഞ്ഞെടുത്തിരുന്നത്.

    ട്രെയിലറും പോസ്റ്ററും ഹിറ്റ്

    ട്രെയിലറും പോസ്റ്ററും ഹിറ്റ്

    ഇക്കഴിഞ്ഞ ദിവസങ്ങളിലായി സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലറുകളും പോസ്റ്ററുകളും സൂപ്പര്‍ ഹിറ്റായിരുന്നു. നാല്‍പതിനായിരം രൂപയ്ക്ക് ശവപ്പെട്ടി വാങ്ങാന്‍ വന്ന ചെമ്പന്‍ വിനോദും, വിനായകനുമാണ് പുതിയ ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    English summary
    According to the reports, Lijo Jose Pellissery's Ee Ma Yau. Will hit the theatres on December 1, 2018. It will be the first major release of the month of December.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X