»   » ഈമയൗ പോലൊരു സിനിമ അനുഭവം എനിക്കിതിന് മുന്‍പില്ല, ലിജോ പെല്ലിശ്ശരിയുടെ സിനിമയ്ക്ക് എന്താ പറ്റിയത്!!

ഈമയൗ പോലൊരു സിനിമ അനുഭവം എനിക്കിതിന് മുന്‍പില്ല, ലിജോ പെല്ലിശ്ശരിയുടെ സിനിമയ്ക്ക് എന്താ പറ്റിയത്!!

Posted By:
Subscribe to Filmibeat Malayalam

പുതുമുഖങ്ങളെ മാത്രം മുന്‍ നിര്‍ത്തി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ രണ്ടാമത്തെ സിനിമ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ഈമയൗ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സിനിമയില്‍ നിന്നും പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

സന്തോഷ് പണ്ഡിറ്റിന്റെ സിനിമയില്‍ വെറുതെ വന്ന് അഭിനയിച്ചിട്ട് പോവാമെന്ന് കരുതണ്ട, നിബന്ധന കഠിനമാണ്!!

ee-ma-you

ഈശോ മറിയം യൗസേഫ് എന്നതിനെ ചുരുക്കിയാണ് ഈമയൗ എന്ന പേര് വന്നത്. ഈ.മ.യൗ പോലൊരു സിനിമ അനുഭവം എനിക്കിതിന് മുന്‍പില്ല എന്നും പറഞ്ഞാണ് സംവിധായകന്‍ പോസറ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. തീരപ്രദേശം പ്രമേയമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. ആദ്യം കൊച്ചിയില്‍ നിന്നുമായിരുന്നെങ്കിലും പിന്നീട് ചെല്ലാനം, കണ്ണമാലി എന്നിവിടങ്ങല്‍ നിന്നുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരുന്നത്.

തീയില്‍ കുരുത്തതാണ് വെയിലത്ത് വാടില്ല! പ്രണവ് മോഹന്‍ലാലിന് പരിക്കേറ്റു, ജിത്തു ജോസഫ് പറയുന്നതിങ്ങനെ!

ചിത്രത്തില്‍ ദിലീഷ് പോത്തന്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളുമായി യോജിക്കുന്നതിനാലാണ് ഇവരെ തിരഞ്ഞെടുത്തതെന്നാണ് സംവിധായകന്‍ പറയുന്നത്. പുതിയ സിനിമയില്‍ നമ്മള്‍ അറിയുന്ന മൂന്നോ നാലോ പേരു മാത്രമെ ഉള്ളുവെന്നും. ബാക്കി എല്ലാവരെയും ലൊക്കേഷനില്‍ നിന്നും കണ്ടെത്തിയതാണെന്നും സംവിധായകന്‍ ആദ്യം വ്യക്തമാക്കിയിരുന്നു.

English summary
The film-makers next film has been titled as Ee.Ma.You and reportedly, the film is a satire set against the backdrop of a fishing village. Now, the team has released the posters of Ee.Ma.You and they have gained the attention of the audiences.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam