»   » താരങ്ങളുടെ കാര്യം കട്ടപ്പൊക! ലൊക്കേഷനില്‍ നിന്നും ആളെ കണ്ടെത്തി അഭിനയിപ്പിച്ച് ലിജോ പെല്ലിശ്ശേരി!

താരങ്ങളുടെ കാര്യം കട്ടപ്പൊക! ലൊക്കേഷനില്‍ നിന്നും ആളെ കണ്ടെത്തി അഭിനയിപ്പിച്ച് ലിജോ പെല്ലിശ്ശേരി!

Posted By: Teresa John
Subscribe to Filmibeat Malayalam

മലായള സിനിമയിലെ മികച്ചൊരു സംവിധായകനായി വളര്‍ന്ന് കൊണ്ടിരിക്കുകയാണ് ലിജോ ജോസഫ് പെല്ലിശ്ശേരി. പുതുമുഖങ്ങളെ മാത്രം മുന്‍ നിര്‍ത്തി ലിജോ സംവിധാനം ചെയ്ത അങ്കമാലി ഡയറീസിന്റെ വിജയത്തിന് പിന്നാലെ പുതിയ സിനിമ നിര്‍മ്മിക്കുന്നതിന്റെ തിരക്കിലാണ് അദ്ദേഹമിപ്പോള്‍.

നഗ്നയാവാന്‍ മാത്രമല്ല, സ്ത്രീകള്‍ക്ക് വേണ്ടി ഇക്കാര്യങ്ങള്‍ തുറന്ന് സംസാരിക്കാനും ഇഷയ്ക്ക് കഴിയും!!

ഈമയൗ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 25 ദിവസം പ്ലാന്‍ ചെയ്തിരുന്നെങ്കിലും വെറും പതിനെട്ട് ദിവസം മാത്രമാണ് സിനിമയുടെ ചിത്രീകരണത്തിന് ആവശ്യം വന്നത്.

ഈമയൗ

ലിജോ ജോസഫ് പെല്ലിശ്ശേരി തന്റെ പുതിയ സിനിമയ്ക്ക് ഈമയൗ എന്നാണ് പേരിട്ടിരിക്കുന്നത്. ഈശോ മറിയം യൗസേഫ് എന്നതിനെ ചുരുക്കിയാണ് ഈമയൗ എന്ന പേര് വന്നത്.

ചിത്രീകരണം പൂര്‍ത്തിയാക്കി


പെട്ടൊന്നൊരു ദിവസം സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയും അത് പോലെ തന്നെ ദിവസങ്ങള്‍ക്കുള്ളില്‍ അത് പൂര്‍ത്തിയാക്കുകയും ചെയ്തിരിക്കുകയാണ്.

25 ദിവസം പ്ലാന്‍ ചെയ്തു

ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി 25 ദിവസമായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ വെറും പതിനെട്ട് ദിവസം കൊണ്ട് തന്നെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമ

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ നിന്നുമായിരുന്നും തുടങ്ങിയത്. ശേഷം ചെല്ലാനം, കണ്ണമാലി എന്നിവിടങ്ങൡ നിന്നുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരുന്നത്.

വ്യത്യസ്തമായ പേര്

സിനിമയുടെ പേര് കേട്ടപ്പോള്‍ തന്നെ എല്ലാവരും ഒന്ന് അമ്പരന്നിരുന്നു. റെസ്റ്റ് ഇന്‍ പീസ് എന്ന വാക്കിന്റെ മലയാള രൂപമാണ് ഈമയൗ. മരിച്ചത് അറിയിക്കുന്നതിനായി കാര്‍ഡുകളിലും കല്ലറകളിലും ഈ വാക്ക് കാണപ്പെടാറുണ്ട്.

തീരപ്രദേശം

ചിത്രം തീരപ്രദേശം പ്രമേയമാക്കിയാണ് നിര്‍മ്മിക്കുന്നത്. ആദ്യം പുറത്തിറങ്ങിയ പോസ്റ്ററില്‍ തീരപ്രദേശത്തെ ബോട്ടുകള്‍ക്ക് നടുവില്‍ കൂറ്റന്‍ ശവപ്പെട്ടിയും ഉള്‍പ്പെടുത്തിയിരുന്നു.

പ്രധാന കഥാപാത്രങ്ങള്‍


ചിത്രത്തില്‍ ദിലീഷ് പോത്തന്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളുമായി യോജിക്കുന്നതിനാലാണ് ഇവരെ തിരഞ്ഞെടുത്തതെന്നാണ് സംവിധായകന്‍ പറയുന്നത്.

പുതുമുഖങ്ങള്‍

അങ്കമാലി ഡയറീസിലൂടെ എല്ലാവരെയും ലിജോ ജോസഫ് പെല്ലിശ്ശേരി ഞെട്ടിച്ചത് ചിത്രത്തില്‍ അഭിനയിച്ച എല്ലാവരും പുതുമുഖങ്ങളായിരുന്നു എന്നതിനാലാണ്.

ലൊക്കേഷനില്‍ നിന്നും ആളെ കണ്ടെത്തി


പുതിയ സിനിമയില്‍ നമ്മള്‍ അറിയുന്ന മൂന്നോ നാലോ പേരു മാത്രമെ ഉള്ളു. ബാക്കി എല്ലാവരെയും ലൊക്കേഷനില്‍ നിന്നും കണ്ടെത്തിയതാണെന്നാണ് സംവിധായകന്‍ പറയുന്നത്.

English summary
Lijo Jose Pellissery's film e ma yau shoot completed with in 18 days.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam