പൃഥ്വി, ഇന്ദ്രൻ ടീമിനോടൊപ്പം ഫഹദ് ഫാസിലും..!! ലിജോ ജോസ് പല്ലിശ്ശേരിയുടെ ആന്റിക്രൈസ് പൊളിക്കും
പൃഥ്വി, ഇന്ദ്രൻ ടീമിനോടൊപ്പം ഫഹദ് ഫാസിലും.
Recommended Video

സിംഗിൾ സ്റ്റാർ ചിത്രങ്ങളെക്കാലും ജനങ്ങൾക്ക് ഇഷ്ടം മൾട്ടിസ്റ്റാർ ചിത്രങ്ങളോടാണ്. പുറത്തു വന്ന മൾട്ടിസ്റ്റാർ ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റുമാണ്. മലയാളത്തിൽ ഏറ്റവും വലിയ മൾട്ടിസ്റ്റാർ ചിത്രമായിരുന്നു ട്വിന്റി ട്വന്റി. മലയാള സിനിമയിലെ ഭൂരിഭാഗം താരങ്ങളും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇതിനു മുൻപും ശേഷം നിരവധി മൾട്ടിസ്റ്റാർ ചിത്രങ്ങളായിരുന്നു മലയാള സിനിമയിൽ പിറന്നു പോയത്.
യുവതാരങ്ങഴുടെ ഇടയിൽ ഏറേ ശ്രദ്ധിക്കപ്പെട്ട താരങ്ങൾ പൃഥ്വിരാജും, ഇന്ദ്രജിത്തും ഫഹദ് ഫാസിലും. ഓരോ ചി്ത്രങ്ങൾ കഴിയുന്തോറും മൂന്ന് പേരും അഭിനയത്തിന്റെ ഇതുവരെ കാണാത്ത് അഭിനയത്തിന്റെ പല തലങ്ങളിലേയ്ക്ക് പ്രേക്ഷകരെ കൊണ്ടു പോകുന്നത്. അതിൽ തന്നെ ആരാധകരുടെ കാര്യത്തിൽ ഇവർക്കൊരു ക്ഷാമവുമില്ല. ഇപ്പോഴിത ഇവർ മൂന്ന് പേരും ഒന്നിച്ചെത്തുകയാണ്.

ആന്റി ക്രൈസ്
ഈ മ യൗവിന് ശേഷം ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന ചിത്രമായ ആന്റി ക്രൈസിലാണ ഇന്ദ്രജിത്തും, പൃഥ്വിരാജും, ഫഹദ് ഫാസിലും ഒന്നിക്കുന്നത്. നേരത്തെ തന്നെ ചിത്രത്തിൽ പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന വേഷത്തിൽ എത്തുന്നു എന്നു തരത്തിലുളള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോഴി ഇവരുടെ കൂട്ടത്തിലേയ്ക്ക് മൂന്നാമനായി ഫഹദ് ഫാസിലും ചേരുന്നത്രേ. എന്നാൽ ഇതു സംബന്ധിച്ചുളള ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

മറ്റൊരു ഈ മ യൗ
ചിത്രത്തിനെ കുറിച്ചുളള റിപ്പോർട്ടുകൾ പുറത്തു വന്നതോടെ പ്രേക്ഷകർ കടുത്ത ആകാംക്ഷയിലാണ്. മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ച ചിത്രമായിരുന്നു ഈ മ യൗ. ചിത്രം ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി പുരസ്കാരങ്ങളും ഈ മയൗവിനെ തേടിയെത്തിരുന്നു. ഈ ചിത്രത്തിന്റെ തിരക്കഥകൃത്തായ പിഎഫ് മാത്യൂസ്സാണ് ആന്റി ക്രൈസ്സിന്റേയും തിരക്കഥ തയ്യാറാക്കുന്നത്. അഭിനന്ദന്റെ രാമാനുജനാണ് ക്യാമറ. പ്രശാന്ത് പിളള സംഗീതം. എസേജെഎം എന്റർടെയ്മെന്റിന്റെ ബാനറിൽ സിബി തോട്ടപ്പുറം, ബോബി മുണ്ടമറ്റം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

പൃഥ്വി ഇന്ദ്രൻ കോമ്പോ
ജനങ്ങൾ അംഗീകരിച്ചതും ഇവരുടെ പ്രിയപ്പെട്ട ജോഡികളാണ് പൃഥ്വിരാജും- ഇന്ദ്രജിത്തു. പോലീസിൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇവർ ഒരുമിച്ചെത്തിയിട്ടുണ്ട്. കോമഡിയാകട്ടെ സീരിയസ്സ് ആകട്ടെ എത് ജോണറിലുളള കഥാപാത്രങ്ങളിലും ഇവരുടെ കോമ്പോ ശേഭിക്കും. ഇന്നും പൃഥ്വിരാജ്-ഇന്ദ്രജിത്ത് ജോഡിയെ കുറിച്ച് ആദ്യം കേൾക്കുമ്പോൾ ഓടിയെത്തുന്നത് ക്ലാസ്മേറ്റ്സിലെ കഥാപാത്രങ്ങളാണ്. പിന്നീട പുറത്തു വന്ന നിദിർഷ സംവിധാനം ചെയ്ത അമർ അക്ബർ ആന്റണിയിലെ ഇവരുടെ കോമ്പിനേഷനും ജനങ്ങൾക്കിടയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. കോമഡി കഥാപാത്രങ്ങൾ മാത്രമല്ല. ടിയാനിലെ കഥാപാത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

ആദ്യമായി ഫഹദ്
പൃഥ്വിരാജ്, ഇന്ദ്രജിത്ത് ഗ്യാങ്ങിലേയ്ക്ക് ഫഹദ് എത്തുന്നത് ഇതാദ്യമായിട്ടാണ്. ഇവരോടൊപ്പം ഫഹദ് ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. നിവിൻ, ദുൽഖർ ഗ്യാങ്ങിൽ അംഗമായിട്ടുണ്ടെങ്കിൽ പൃഥ്വിയോടൊപ്പവും ഇന്ദ്രനോടൊപ്പവും ഇതാദ്യമായിട്ടാണ്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ച ഈ ചിത്രത്തിനു വേണ്ടി. ഈ മ.യൗ വിലൂടെ പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ച സംവിധായകനും അതുപോലെ പ്രേക്ഷകരെ അഭിനയത്തിലൂടെ പിടിച്ചിരുത്താൻ ശേഷിയുളള താരങ്ങളുമാണ് ഈ ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത.


Click it and Unblock the Notifications











