എന്റെ സിനിമ ശരിയെന്ന് തോന്നുന്നിടത്ത് ഞാന്‍ പ്രദര്‍ശിപ്പിക്കും! തുറന്നുപറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി

By Prashant V R

ജല്ലിക്കെട്ടിന് ശേഷമുളള തന്റെ പുതിയ ചിത്രം ലിജോ ജോസ് പെല്ലിശ്ശേരി പ്രഖ്യാപിച്ചത് അടുത്തിടെയായിരുന്നു. എ എന്നെഴുതിയ ഒരു പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പുതിയ സിനിമയെക്കുറിച്ച് സംവിധായകന്‍ അറിയിച്ചത്. ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ ഒന്നും സംവിധായകന്‍ പുറത്തുവിട്ടിരുന്നില്ല. പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരിയുടെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Recommended Video

നിർമ്മാതാക്കളെ വെല്ലുവിളിച്ച് ലിജോ | FilmiBeat Malayalam

lijo jose pellissery

തന്നെ സംബന്ധിച്ചിടത്തോളം സിനിമ പണം സമ്പാദിക്കുന്ന യന്ത്രമല്ല, മറിച്ച് എന്റെ കാഴ്ചപ്പാട് പ്രകടിപ്പിക്കാനുളള മാധ്യമമാണെന്ന് സംവിധായകന്‍ പുതിയ പോസ്റ്റില്‍ പറയുന്നു, അതിനാല്‍ ഇന്ന് മുതല്‍ ഞാന്‍ ഒരു സ്വതന്ത്ര്യ ചലച്ചിത്ര പ്രവര്‍ത്തകനാണ്. സിനിമയില്‍ നിന്ന് ഞാന്‍ സ്വരൂപിക്കുന്ന പണം മുഴുവന്‍ മികച്ച സിനിമയ്ക്ക് ഇന്ധനമായി ഉപയോഗിക്കും.

എന്റെ സിനിമ എനിക്ക് ശരിയെന്ന് തോന്നുന്നിടത്ത് ഞാന്‍ പ്രദര്‍ശിപ്പിക്കും. കാരണം അതിന്റെ സ്രഷ്ടാവ് ഞാനാണ്. നമ്മള്‍ ഒരു മഹാമാരിയുടെ നടുവിലാണ്. ഒരു യുദ്ധമാണിത്. തൊഴില്‍രഹിതരായ ആളുകള്‍. സ്വത്യ പ്രതിസന്ധി, ദാരിദ്ര്യം, മതപരമായ അശാന്തത. വീടുകളിലെത്താന്‍ ആളുകള്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിക്കുന്നു. കലാപ്രവര്‍ത്തകര്‍ വിഷാദംമൂലം മരിക്കുന്നു. അതിനാല്‍ ജീവിച്ചിരിക്കുന്നതായി തോന്നാന്‍ ആളുകളെ പ്രചോദിപ്പിക്കുന്നതിനായി മികച്ച കല സൃഷ്ടിക്കുന്നതിനുളള സമയമാണിത്.

ജീവനോടെയിരിക്കാന്‍ അവര്‍ക്ക് എന്തെങ്കിലും രൂപത്തില്‍ പ്രതീക്ഷ നല്‍കുന്നതിന്, ജോലി ചെയ്യുന്നത് നിര്‍ത്താന്‍ ഞങ്ങളോട് ആവശ്യപ്പെടരുത്. സൃഷ്ടികള്‍ നിര്‍ത്താന്‍ ഞങ്ങളോട് ആവശ്യപ്പെടരുത്. ഞങ്ങളുടെ നിശ്വാസ്വതയെ ചോദ്യം ചെയ്യരുത്. ഞങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്. ഞങ്ങള്‍ കലഹിക്കും. കാരണം ഞങ്ങള്‍ കലാ പ്രവര്‍ത്തകരാണ്. ലിജോ ജോസ് പെല്ലിശ്ശേരി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വൃക്തമാക്കി.

ലിജോ ജോസ് പെല്ലിശ്ശേരിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ജല്ലിക്കെട്ട് നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ അടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ വേറിട്ട സിനിമകള്‍ ഒരുക്കാറുളള സംവിധായകന് ആരാധകരും ഏറെയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്.

Read more about: lijo jose pellissery
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X