വിജയം കൊയ്യാന്‍ ഫഹദിനെ വിടാതെ ലിജോ

2013 അവസാനം ഡിസ്‌കോ തിയേറ്ററില്‍ എത്തിക്കാനാണ് ലിജോയുടെ പരിപാടി. അത് കഴിഞ്ഞായിരിക്കും നായ്‌വേട്ടയുടെ ചിത്രീകരണം തുടങ്ങുക. ഡിസ്‌കോ തിയേറ്ററില്‍ എത്തിക്കഴിഞ്ഞുമാത്രമേ ഫഹദുമായി ചെയ്യുന്ന മൂന്നാമത്തെ ചിത്രത്തെക്കുറിച്ച് തനിയ്ക്ക് എന്തെങ്കിലും പറയാന്‍ കഴിയൂ എന്നാണ് ലിജോ പറയുന്നത്. ഫഹദ് അഭിനയിച്ച ഫ്രൈഡേ എന്ന ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയ നജീം കോയയായിരിക്കും നായ്‌വേട്ടയ്ക്ക് തിരക്കഥയെഴുതുന്നതെന്നാണ് സൂചന.
ഭൂരിഭാഗവും ഗോവയില്‍ വച്ച് ചിത്രീകരിക്കുന്ന 'ഡിസ്‌കോ' ഹോളിവുഡ് ചിത്രമായ 'ഹാംഓവറി'ല്‍ നിന്ന് ആശയം കടമെടുത്ത് ഒരുക്കുന്നതാണെന്ന് റിപ്പോര്‍ട്ടു വന്നിരുന്നു. എന്നാല്‍ തന്റെ ഡിസ്‌കോ ഏതെങ്കിലും ചിത്രത്തിന്റെ റീമേക്കായിരിക്കില്ലെന്നും, ഇനിയും തിരക്കഥാരചന ആരംഭിച്ചിട്ടില്ലാത്ത ഈ ചിത്രം ആമേനില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് മാത്രമേ ഇപ്പോള്‍ പറയാനാവൂ എന്നുമാണ് ലിജോയുടെ നിലപാട്.


Click it and Unblock the Notifications











