ഡിസ്‌കോയിലും തുടരുമോ ആമേന്‍ മാജിക്ക് ?

ഡിസ്‌കോ എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഫഹദ് ഫാസിലും ഇന്ദ്രജിത്തും തന്നെയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുട്ടനാടിന്റെ പശ്ചാത്തലത്തിലാണ് ആമേന്‍ ഒരുക്കിയതെങ്കില്‍ ഗോവയുടെ പശ്ചാത്തലത്തിലാണ് ഡിസ്‌കോ ഒരുങ്ങുക. ജീവിതം ആഘോഷമാക്കുന്ന യുവാക്കളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങള്‍ രസകരമായി അവതരിപ്പിക്കുന്നതായിരിക്കും ചിത്രം. 2009ല്‍ പുറത്തുവന്ന ഹാംങ്ഓവര്‍ എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണത്രേ ഡിസ്‌കോയുടെ കഥ തയ്യാറാക്കിയിരിക്കുന്നത്.
അയ്യപ്പന്‍, ഷെഹാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഡിസ്‌കോയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീനാഥ് ഭാസി, രാജീവ് പിള്ള, ഷൈന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ആമേനിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കിയ പ്രശാന്ത് പിള്ള തന്നെയാണ് ഡിസ്‌കോയുടെയും സംഗീതം കൈകാര്യം ചെയ്യുന്നത്. എന്തായാലും ഡിസ്‌കോ ആമേന്‍ മാജിക്ക് തുടരുമോയെന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications











