കാനഡയില്‍ ആമേന് സ്തുതി
മലയാളികള്‍ക്ക് അതിമനോഹരമായ ഒരു പ്രണയകഥ പറഞ്ഞു തന്ന ആമേന് കാനഡയില്‍ നിന്നും സ്തുതി ഗീതം. ലിജോ ജോസഫ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ആമേന്‍ എന്ന ചിത്രത്തെ കാനഡ ഇന്റര്‍നാഷണല്‍ ഫിലീം ഫെസ്റ്റിവലിലെ മികച്ച വിദേശ ഭാഷ ഫീച്ചര്‍ തിരഞ്ഞെടുത്തു.
മേളയിലെ ഫീച്ചര്‍ കോംപറ്റീഷന്‍ വിഭാഗത്തില്‍ റോയല്‍ റീല്‍ പുരസ്‌കാരമാണ് ആമേന് ലഭിച്ചത്. കാനഡയില്‍ വച്ച് നടന്ന പുരസ്‌കാര ചടങ്ങില്‍ സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സലീല്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

മലയാളത്തിന്റെ ന്യൂ ജനറേഷന്‍ താരം ഫഹദ് ഫാസില്‍ തെന്നിന്ത്യന്‍ നായിക സ്വാതി റെഡ്ഡി, കലാഭവന്‍ മണി, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കുമരംഗിരി എന്ന ഗ്രാമത്തിലെ ആളുകളെയും അവിടെ നടക്കുന്ന അത്ഭുത സംഭവങ്ങളെയും ആസ്പദമാക്കിയെടുത്ത ചിത്രത്തിന് തിരക്കഥയെഴുതിയത് പി എസ് റഫീഖാണ്. ഫാരിദ് ഖാനാണ് ചിത്രം നിര്‍മിച്ചത്. ബോളിവുഡില്‍ പ്രശസ്തനായ അഭിനന്ദ് രാമാനുജന്റെ ക്യാമറ ഒരുക്കിയ മനോഹര ദൃശ്യങ്ങളായിരുന്നു ആമേനിന്റെ മറ്റൊരു മികവ്
2013 ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ടി ടി കെ പ്രസ്റ്റീജ് വനിത ഫിലീം അവാര്‍ഡും കേരള ഫിലീം ക്രിറ്റിക്‌സ് അസോസിയേഷന്‍ അവാര്‍ഡും നേരത്തെ ആമേന്‍ നേടിയുട്ടുണ്ട്.


Click it and Unblock the Notifications











