'ഇരട്ടക്കുഴലില്‍' പൃഥ്വിയും ഇന്ദ്രനും ഫഹദും

By Lakshmi

2013ല്‍ റീലീസ് ചെയ്ത ചിത്രങ്ങളില്‍ പുതുമകള്‍കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശേരിയുടെ ആമേന്‍. ഫഹദ് ഫാസിലും ഇന്ദ്രജിത്തും ജോയ് മാത്യുവും പ്രധാന വേഷങ്ങള്‍ ചെയ്ത ചിത്രത്തിന്റെ ഓരോ സീനിലും വ്യത്യസ്ത നിറഞ്ഞുനിന്നിരുന്നു. അതുവരെ ചെയ്ത ചിത്രങ്ങളൊന്നും നല്‍കാത്ത പ്രശസ്തിയാണ് ആമേന്‍ ലിജോയ്ക്ക് നല്‍കിയത്.

ഇപ്പോഴിതാ ലിജോ പുതിയ ചിത്രവുമായി എത്തുകയാണ്. ഇരട്ടക്കുഴല്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പൃഥ്വിരാജും ഫഹദ് ഫാസിലും ഇന്ദ്രജിത്തും ഒന്നിച്ചെത്തുന്ന ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റര്‍ ലിജോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ആമേനില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും ഇരട്ടക്കുഴല്‍ എന്നാണ് സൂചന. അടിയില്ല വെടിമാത്രം എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. ഓഗസ്റ്റ് സിനിമാസും ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് ഇരട്ടക്കുഴല്‍ ഒരുക്കുന്നത്.

Prithviraj, Fahad Fazil, Indrajith

കൊമേഴ്‌സ്യല്‍ ചിത്രത്തിന്റെ സകലചേരുവകളും ചേര്‍ത്തായിരിക്കും ഇരട്ടക്കുഴല്‍ ഒരുക്കുക. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കുമിതെന്നാണ് സൂചന. ലിജോയുടെ അടുത്ത ചിത്രം ആന്റിക്രൈസ്റ്റാണെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തിന് വന്‍ ബജറ്റും തയ്യാറെടുപ്പുകളും വേണ്ടിവരുന്നതിനാല്‍ ഈ ചിത്രം തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണ്.

എന്താരാഷ്ട്ര നിലവാരത്തിലായിരിക്കും ആന്റിക്രൈസ്റ്റ് ഒരുക്കുകയെന്നും വിദേശ നിര്‍മ്മാതാക്കളുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും ലിജോ പറയുന്നു. ഇരട്ടക്കുഴലിന് ശേഷമായിരിക്കും എന്തായാലും ആന്റിക്രൈസ്റ്റ് യാഥാര്‍ത്ഥ്യമാവുക.

പൃഥ്വിരാജും ഫഹദും ആദ്യമായി ഒന്നിച്ചെത്താന്‍ പോകുന്ന ചിത്രമായിരിക്കും ഇരട്ടക്കഴല്‍. ഇതിനൊപ്പം ഇന്ദ്രജിത്തും പൃഥ്വിയും കുറച്ചുനാളുകള്‍ക്കുശേഷം ഒന്നിയ്ക്കുന്ന ചിത്രം കൂടിയായിരിക്കുമിത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X