»   » സിനിമാ താരങ്ങള്‍ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു; വീഡിയോ കാണൂ...

സിനിമാ താരങ്ങള്‍ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു; വീഡിയോ കാണൂ...

Posted By:
Subscribe to Filmibeat Malayalam

ലുക്കിലിപ്പോഴും യുവത്വമാണെങ്കില്‍ മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി നാളെ, സെപ്റ്റംബര്‍ 7ന് 63 വയസ്സ് പിന്നിട്ട്, 64 ലേക്ക് കടക്കുകയാണ്. പ്രായം കൂടുന്തോറും സൗന്ദര്യം വര്‍ദ്ധിയ്ക്കുന്നത് ഒരു രോഗമാണെങ്കില്‍, ആ രോഗമുള്ള അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു നടന്‍, അതാണ് മമ്മൂട്ടി.

എന്തായിലും മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകളുമായി സിനിമാ താരങ്ങള്‍ എത്തിക്കഴിഞ്ഞു. ഇതിനായി ഒരു മ്യൂസിക് ആല്‍ബം തന്നെ ഒരുക്കിയിരിക്കുന്നു. ഹാപ്പി ബേര്‍ത്ത് ഡേ മമ്മൂക്ക എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിയ്ക്കുന്നത് റിമി ടോമിയും ലിജോ ജോണ്‍സണും ചേര്‍ന്നാണ്.

-mammookka-birthday-video

ഗാനരംഗത്ത് സിനിമാ രംഗത്തുനിന്നും ജയറാം, റഹ്മാന്‍, അജു വര്‍ഗീസ്, സുരാജ് വേഞ്ഞാറമൂട്, വിജയ് ബാബു, നരേന്‍, ഗിന്നസ് പക്രു, സലാം ബപ്പു, അബു സലിം, റിയാസ് ഖാന്‍, ടിനി ടോ തുടങ്ങിയവര്‍ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു.

താരങ്ങളും പിറന്നാള്‍ ആശംകള്‍ക്കൊപ്പം മമ്മൂട്ടിയുടെ ഫെയിംമസ് ഡയലോഗുകളും ലുക്കുകളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇനി മമ്മൂട്ടിയ്ക്ക് ഹാപ്പി ബേര്‍ത്ത് ഡേ പാടി ഈ വിഡിയോ കാണാം

English summary
Just as Mammootty is turning 63 on September 7, celebrities from the industry made sure they send across the best of their wishes to the actor. The song 'happy Birthday Mammookka' sung by Lijo Johnson and Rimi Tomy is compiled with birthday wishes from Jayaram, Suraj Venjaramoodu, Aju Vasrghese, Rahman, Narain, among many others.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam