പായസം നല്‍കിയ ചേച്ചിയുടെ ഉപദേശം, ഇതെന്ത് തടിയാടാ, കുറച്ചൂടെ നിനക്ക്! നിവിനെക്കുറിച്ച് സംവിധായകന്‍
മലയാളത്തില്‍ വ്യത്യസ്ത തരം സിനിമകളും കഥാപാത്രങ്ങളുമായി മുന്നേറുന്ന താരമാണ് നിവിന്‍ പോളി. കഴിഞ്ഞ വര്‍ഷം മൂത്തോനിലൂടെ മികച്ച പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. അതേസമയം തന്നെ ലവ് ആക്ഷന്‍ ഡ്രാമ എന്ന പക്ക എന്റര്‍ടെയ്‌നര്‍ ചിത്രം ചെയ്ത് തിളങ്ങുകയും ചെയ്തു.
സേഫ് സോണില്‍ നിന്നും പുറത്തുകടന്നുളള നടന്റെ ചിത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി വേറിട്ട മേക്കോവറുകളിലാണ് നടന്‍ എത്താറുളളത്. ശരീരഭാരം കൂട്ടിയും കുറച്ചുമെല്ലാം നിവിന്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ശരീര വണ്ണത്തിന്റെ പേരില്‍ മുന്‍പ് സൈബര് ആക്രമണം നേരിട്ട താരം കൂടിയാണ് നിവിന്‍. തന്റെ പുതിയ ചിത്രമായ പടവെട്ടിന് വേണ്ടിയും നടന്‍ ശരീര ഭാരം കൂട്ടിയിരുന്നു. തുടര്‍ന്ന് ശരീര വണ്ണം കൂട്ടിയതിന്റെ പേരില്‍ നടനെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. നിവിനെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി പടവെട്ട് സംവിധായകന്‍ ലിജു കൃഷ്ണ രംഗത്തെത്തിയിരുന്നു.

പടവെട്ടിന്റെ മൂന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായ ശേഷം സംസാരിക്കുകയായിരുന്നു സംവിധായകന്‍, സിനിമയ്ക്ക് വേണ്ടി ശരീരത്തിന്റെ വണ്ണം വീണ്ടും കൂട്ടാന്‍ തയ്യാറായ നിവിന്‍ പോളിയുടെ പരിശ്രമം അഭിനന്ദാര്‍ഹമാണെന്നാണ് സംവിധായകന്‍ പറയുന്നത്. ഈ സിനിമയുടെ എറ്റവും വലിയ ഭാഗം നിവിന്‍ ചേട്ടന്‍ തന്നെയാണ് എന്ന് ലിജു പറയുന്നു.

ഏകദേശം ഒരു വര്‍ഷം മുന്‍പാണ് അദ്ദേഹത്തോട് സിനിമയുടെ കഥ പറയുന്നത്. അന്ന് മറ്റൊരു സിനിമയ്ക്ക് വേണ്ടി നിവിന്‍ ചേട്ടന്‍ നന്നായി വണ്ണം വെച്ചിട്ടുണ്ടായിരുന്നു. കഥ പറഞ്ഞു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പക്ഷേ ആ സമയത്ത് ഞാന്‍ പറഞ്ഞു. ചേട്ടാ നമ്മുടെ സിനിമയ്ക്ക് ഇതിലും കുറച്ച് തടി വേണ്ടി വരും. കുറച്ച് നാള്‍ ആ തടിയുമായി സിനിമയ്ക്കൊത്ത് സഞ്ചരിക്കേണ്ടി വരും.

ആ സമയത്ത് തന്റെ പഴയ ശരീരത്തിലേക്ക് മാറണം എന്ന് അദ്ദേഹം ആഗ്രഹിച്ചു നില്‍ക്കുന്ന സമയമുണ്ടായിരുന്നു. പക്ഷേ നമ്മുടെ സിനിമയുടെ ഷൂട്ടിങ്ങ് കുറച്ചുനാള്‍ നീണ്ടുനില്‍ക്കുമെന്ന് നിവിന്‍ ചേട്ടന് അറിയാമായിരുന്നു. ഇതിലും തടി വെക്കുക എന്നാല്‍ വല്ലാത്തൊരു അവസ്ഥയാണ് എന്ന് എന്നോട് പറഞ്ഞെങ്കിലും അത് ചെയ്യാന്‍ തയ്യാറായിരുന്നു.

ഈ സിനിമയുടെ ഷൂട്ടിനിടെ പലരും നിവിന്‍ ചേട്ടനെ നേരിട്ട് കാണാനും സംസാരിക്കാനുമൊക്കെ ശ്രമിച്ചിട്ടുണ്ട്. അവരൊക്കെ ആദ്യം പറയുന്നത് മോനെ നിന്റെ പടമൊക്കെ കാണാറുണ്ട്. ഇഷ്ടമാണ്. പക്ഷേ എന്ത് തടിയാടാ നിനക്ക്. ഒരു പ്രായമായ ചേച്ചി നിവിന്‍ ചേട്ടന് കൊടുക്കാന്‍ പായസവുമായി സെറ്റിലെത്തി. നിവിന്‍ ചേട്ടനും ഭയങ്കര സന്തോഷമായി. അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ചേച്ചി പറഞ്ഞു.

ഏടാ എന്ത് തടിയാടാ. കുറച്ച് കുറച്ചൂടെ, നീ എന്താ കഴിക്കുന്നെ. അങ്ങനെ പല സ്ഥലത്തുനിന്നും ഇതുപോലുളള നിരവധി അഭിപ്രായങ്ങള്‍. എടുക്കുന്ന പരിശ്രമത്തിന്റെ ഭാഗാമായാണ് ഇതൊക്കെ കേള്‍ക്കേണ്ടി വരുന്നത്. നിവിന്‍ ചേട്ടന്‍ തന്റെ ശരീരം മറന്നാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. നിവിന്‍ പോളിയുടെയും മറ്റു അണിയറപ്രവര്‍ത്തകരുടെയും മുന്നില്‍ വെച്ച് ലിജു കൃഷ്ണ പറഞ്ഞു. സണ്ണി വെയ്ന്‍ ആദ്യമായി നിര്‍മ്മാതാവാകുന്ന ചിത്രം കൂടിയാണ് പടവെട്ട്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് സംവിധായകന്‍ സിനിമ എടുക്കുന്നത്. മഞ്ജു വാര്യര്‍, അതിഥി ബാലന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.


Click it and Unblock the Notifications