മമ്മൂട്ടി ഹോളിവുഡ് നടനാകണം: കാരലിന്‍
മലയാളത്തില്‍ നിന്നൊരു ഹോളിവുഡ് നടന്‍ ഉണ്ടാവുകയാണെങ്കില്‍ അത് ആരായിക്കും... മുമ്പ് പലപ്പോഴും ഈ ചോദ്യം ഉയര്‍ന്നപ്പോള്‍ അധികം പേരും പറഞ്ഞത് മമ്മൂട്ടി എന്ന പേരായിരുന്നു. ബാബ സാഹെബ് അംബേദ്കര്‍ എന്ന സിനിമയിലൂടെ ലോകം മുഴുവന്‍ മമ്മൂട്ടിയെ അറിഞ്ഞതാണ്.
ഒരു വിദേശിയായ നടിയാണ് ഇപ്പോള്‍ മമ്മൂട്ടിയെ ഹോളിവുഡ് നടനായി കാണണം എന്ന ആഗ്രഹം പങ്കുവക്കുന്നത്. മറ്റാരുമല്ല അത്, മമ്മൂട്ടിയുടെ പുതിയ സിനിമയായ മംഗ്ലീഷിലെ നായിക കാരലിന്‍ ബെക്. ഡച്ച് നായികയായ കാരലിന്‍ ബെക്.
മമ്മൂട്ടിയെ ഒരു ഹോളിവുഡ് ആക്ടറായി കാണാനാണ് തനിക്കിഷ്ടം എന്നാണ് കാരലിന്‍ പറയുന്നത്. മമ്മൂക്കയുടെ അഭിനയപാടവം അവരെ ശരിക്കും അദ്ഭുതപ്പെടുത്തിയത്രെ. മമ്മൂട്ടി സെറ്റില്‍ നല്ല പിന്തുണയാണ് നല്‍കിയതെന്നും കാരലിന്‍ പറയുന്നു...

മമ്മൂട്ടി ഹോളിവുഡ് നടനാകണം: കാരലിന്‍
മമ്മൂട്ടി നായകനായ മംഗ്ലീഷില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് ഡച്ച് നായികയും തീയേറ്റര്‍ ആക്ടിവിസ്റ്റും ആയ കാരലിന്‍ ബെകിനെ സംവിധായകന്‍ സലാം ബാപ്പു കണ്ടെത്തിയത്.

മമ്മൂട്ടി ഹോളിവുഡ് നടനാകണം: കാരലിന്‍
മമ്മൂട്ടിയെ കുറിച്ച് കാരലിന്‍ നേരത്തെ തന്നെ കേട്ടറിഞ്ഞിരുന്നു. ക്യാമറക്ക് മുന്നില്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുമ്പോള്‍ ഇത്തിരി ടെന്‍ഷനൊക്കെ ഉണ്ടായിരുന്നു. പക്ഷേ രണ്ട് സീനുകള്‍ കഴിഞ്ഞപ്പോള്‍ അതെല്ലാം പോയ് മറഞ്ഞു.

മമ്മൂട്ടി ഹോളിവുഡ് നടനാകണം: കാരലിന്‍
മമ്മൂട്ടിയുടെ ആരാധക വൃന്ദത്തെ കണ്ടപ്പോള്‍ കാരലിന്‍ ശരിക്കും ഞെട്ടിയത്രെ. ഹോളിവുഡിലൊക്കെ സൂപ്പര്‍ താരങ്ങള്‍ റോഡിലിറങ്ങി നടന്നാല്‍ പോലും ആരും ശ്രദ്ധിക്കാറില്ലല്ലോ...

മമ്മൂട്ടി ഹോളിവുഡ് നടനാകണം: കാരലിന്‍
ഇതുപതോളം ഡച്ച് സിനിമകളില്‍ നായികയായി അഭിനയിച്ച ആളാണ് കാരലിന്‍ ബെക്.

മമ്മൂട്ടി ഹോളിവുഡ് നടനാകണം: കാരലിന്‍
കേരളത്തിലെത്തും മുമ്പ് തന്നെ മമ്മൂട്ടിയുടെ രണ്ട് സിനിമകള്‍ കാരലിന്‍ കണ്ടിരുന്നു. പ്രാഞ്ചിയേട്ടനും, പാലേരി മാണിക്യവും ആയിരുന്നു ആ സിനിമകള്‍.


Click it and Unblock the Notifications











