ഫേസ്ബുക്കില്‍ തിളങ്ങുന്ന നായികമാര്‍
സിനിമാ താരങ്ങളോട് ആരാധനമൂക്കുമ്പോള്‍ നാലാള് കൂടുന്ന കവലകളിലും മറ്റും പോസ്റ്ററും ബാനറും തൂക്കുന്നതായിരുന്നു കുറച്ചുകാലം മുമ്പ് വരെ കണ്ടുവന്ന പ്രവണത. അതിലും നായികമാരുടെ ചിത്രങ്ങള്‍ വല്ല പരസ്യ ബോര്‍ഡിലും കണ്ടാലായി. നായകന്മാര്‍ക്കായിരുന്നു ഇത്തരം ബാനറുകള്‍ ഏറെയും. എന്നാല്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയയുടെ കടന്നുകയറ്റത്തോടെ അത്തരം പഴഞ്ചന്‍ രീതികളെല്ലാം മലയാളികള്‍ ഉപേക്ഷിച്ചു.
ഇപ്പോള്‍ തങ്ങള്‍ ഇഷ്ടപ്പെടുന്ന താരങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ലൈക്ക് കൊടുക്കുന്നതാണ് ട്രെന്റ്. അക്കാര്യത്തിലും മോഹന്‍ലാലും മമ്മൂട്ടിയും തന്നെയായിരുന്നു മുന്നില്‍. എന്നാല്‍ പെട്ടെന്നും പൊട്ടികിളിര്‍ത്തുവന്ന നസ്‌റിയ ഇരുവരെയും തള്ളി മുന്നില്‍ കയറി. ഫേസ്ബുക്ക് ലൈക്കിന്റെ കാര്യത്തില്‍ മലയാളത്തില്‍ നസ്‌റിയയെ പിന്‍ന്തള്ളാന്‍ ഇപ്പോഴാരുമില്ല. തൊട്ടുപിന്നാലെ കുറച്ച് നായികമാര്‍ കൂടെ വരുന്നുണ്ട്. അവരാരൊക്കെയാണെന്ന് കാണൂ.

ഫേസ്ബുക്കിലെ പെണ്‍വാഴ്ച
ഫേസ്ബുക്കില്‍ സൂപ്പര്‍ താരങ്ങളെ പിന്തള്ളി ലൈക്കിന്റെ കാര്യത്തില്‍ ജൈത്രയാത്ര തുടരുന്ന നടിയാണ് നസ്‌റിയ നസീം. 23,31,418 ലൈക്‌സാണ് നസ്‌റിയയ്ക്ക്

ഫേസ്ബുക്കിലെ പെണ്‍വാഴ്ച
നസ്‌റിയ കഴിഞ്ഞാല്‍ ഫേസ്ബുക്ക് ലോകം കീഴടക്കിയ നായിക അമല പോളാണ്. 1,613,942 ലൈക്ക്‌സാണ് അമലയ്ക്ക്. അമലയെ ലൈക്കാന്‍ തലൈവയും റണ്‍ബേബി റണ്ണും കാരണമാണ്.

ഫേസ്ബുക്കിലെ പെണ്‍വാഴ്ച
അമലയ്ക്ക് പിന്നാലെ ഭാവനയുമുണ്ട്. 1,517,127 ലൈക്‌സാണ് ഭാവനയ്ക്ക്. ഭാവന മിണ്ടാതെനിന്ന് ആരാധകമനസ്സില്‍ ഇടം നേടിയ താരമാണ്

ഫേസ്ബുക്കിലെ പെണ്‍വാഴ്ച
മഞ്ജുവിന്റെ തിരിച്ചുവരവിന് ഏറെ പബ്ലിസിറ്റി കിട്ടിയത് ഫേസ്ബുക്കിലൂടെയാണ്. നായികമാരില്‍ നാലാം സ്ഥാനം മഞ്ജുവിനാണ്. 1,078, 012 ലൈക്‌സാണ് മഞ്ജുവിന്

ഫേസ്ബുക്കിലെ പെണ്‍വാഴ്ച
കാവ്യാ മധാവനും ആരാധകരുടെ കൂട്ടത്തില്‍ ഒട്ടും പിറകിലല്ല. 1,053,816 ലൈക്‌സുണ്ട് കാവ്യയ്ക്കും


Click it and Unblock the Notifications