ആ രംഗത്തിൽ ഡ്യൂപ്പ് വേണ്ട!! സംവിധായകൻ ഡ്യൂപ്പായി, എല്ലാവരേയും ഞെട്ടിച്ച് ലില്ലിയുടെ സംവിധായകൻ, കാണാം

അടുത്ത ദിവസ്സം രാവിലെ ഷൂട്ടിന് വന്നപ്പോള്‍ കുറച്ചു പേരൊക്കെ എഴുന്നേറ്റ് നിന്നു , എന്തെങ്കിലും കുഴപ്പം ഉണ്ടോ , വേദനയുണ്ടോ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു.

സിനിമയിലെ പ്രണയം രംഗങ്ങളെ പോലെ പ്രേക്ഷകരുടെ ഇടയിൽ ത്രില്ല് ജനിപ്പിക്കുന്ന ഒന്നാണ് ഈ സംഘടമന രംഗങ്ങൾ. വാഹനങ്ങൾ തമ്മിലുള്ള ചെയിസിങ്ങും അപകട രംഗങ്ങളുമെല്ലാം ജീവൻ പണയം വെച്ചാകും ചിത്രീകരിക്കുക. കൂടാതെ ഇത്തരത്തിലുള്ള രംഗങ്ങൾ കൂടുതൽ ചെയ്യാൻ താരങ്ങൾ തയ്യാറാവുകയുമില്ല. ഡ്യൂപ്പുകളാകും അപകട രംഗങ്ങൾ അധികവും ചെയ്യാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ചിത്രം ലില്ലിയിലെ ഒരു രംഗമാണ്. വാഹനം ഇടിക്കുന്ന രംഗത്തിന്റെ ചിത്രീകരണമാണത്. എന്നാൽ ഡ്യൂപ്പിന് പകരം കാറിൽ ഇരുന്നത് സംവിധായകൻ പ്രശോഭ് വിജയൻ തന്നെയാണ്. ജീവൻ പണം വെച്ചാണ് അദ്ദേഹം ഈ ഷോട്ട് എടുത്തിരിക്കുന്നത്. രണ്ടു കാറുകൾ തമ്മിൽ കൂട്ടിയിടിക്കുന്ന രംഗമായിരുന്നു അത്. ഡ്രൈവറായി സംവിധായകനും..

lilly

അപകട രംഗത്തെ ചിത്രീകരണത്തെ കുറിച്ച് സംവിധായകൻ പ്രശോഭ് വിജയൻ പറയുന്നത് ഇങ്ങനെ: ലില്ലിയുടെ ഷൂട്ട് തുടങ്ങി പതിനഞ്ചാമത്തെ ദിവസ്സം ഒരു ആക്സിഡെന്‍റ് സീന്‍ ഉണ്ടായിരുന്നു ഷൂട്ട് ചെയ്യാന്‍ . എന്നെ ആരോക്കയോ ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ച്, കെട്ടിപ്പിടിച്ച് , ബഹുമാനിച്ച ദിവസം . ലില്ലിയിലെ എന്റെ പ്രിയപ്പെട്ട ദിവസ്സം .സ്വപ്നമാണ് വലുത് , ആ കാറിലിരുന്ന് ഇടി കൊണ്ടതും , കിട്ടിയ വേദനയൊന്നും പുറത്ത് കാണിക്കാതെ ഓടി പോയി ഷോട്ട് ഓക്കേ ആണോ എന്ന് നോക്കിയതും എന്നെ ഞാനാക്കിയതും കുറേ ഏറെ സ്വപ്നങ്ങള്‍ തന്നെയാണ് !!!.

അടുത്ത ദിവസ്സം രാവിലെ ഷൂട്ടിന് വന്നപ്പോള്‍ കുറച്ചു പേരൊക്കെ എഴുന്നേറ്റ് നിന്നു , എന്തെങ്കിലും കുഴപ്പം ഉണ്ടോ , വേദനയുണ്ടോ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. മഹേഷിന്‍റെ പ്രതികാരത്തിലെ മൂപ്പരുടെ ചിരി തന്നെയായിരുന്നു എന്‍റെ മറുപടിയും . ആദ്യത്തെ ഷോട്ട് നശിപ്പിച്ചുകൊണ്ട് എനിക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന് നോക്കാന്‍ ഓടി വന്നവരോടു ഇപ്പോളും ദേഷ്യം തന്നെയാണ് . നിങ്ങളൊക്കെ കാരണം ഒന്നു കൂടി ആ രംഗം എടുക്കേണ്ടി വന്നു. രണ്ടാമത്തെ പ്രാവശ്യവും നല്ല ഇടിയും കിട്ടി. ഇത് വായിച്ചിട്ട് ആരും പോയി അപകട രംഗം ഷൂട്ട് ചെയ്യാന്‍ നില്‍ക്കണ്ട. പകരം എന്താണോ സ്വപ്നങ്ങള്‍ അതിന് വേണ്ടി ഏത് അറ്റം വരെ പോകേണ്ടി വന്നാലും പോയി അത് സ്വന്തമാക്കിയിട്ട് ഇവിടെ തിരിച്ച് വരൂ.
തീവണ്ടി നായിക സംയുക്ത മേനോൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ലില്ലി' സെപ്റ്റംബർ 27നാണ് റിലീസിനായി എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X