പെണ്ണിന്റെ അതിജീവനത്തിന്റെ കഥയുമായി ലില്ലി എത്തുന്നു! പുതിയ പോസ്റ്റര്‍ പുറത്ത്! കാണൂ
Recommended Video

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലില്ലി. പെണ്ണിന് നേരെ നടക്കുന്ന കടന്ന് കയറ്റത്തിന്റെയും അതില്‍നിന്നുളള അവളുടെ അതിജീവനത്തിന്റെയും കഥയാണ് ചിത്രത്തില്‍ പറയുന്നത്. സംയുക്താ മേനോന്‍,ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, ആര്യന്‍ മേനോന്‍, സജിന്‍ ചെറുകയില്‍,കെവിന്‍ ജോസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഒരു മിനിറ്റ് 33 സെക്കന്റ് ദൈര്‍ഘ്യമുളള ടീസറായിരുന്നു ലില്ലിയുടെതായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.

പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സെപ്റ്റംബര്‍ ഏഴിനാണ് ലില്ലി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സെന്‍സറിംഗ് കഴിഞ്ഞ ചിത്രത്തിന് നേരത്തെ എ സര്‍ട്ടിഫിക്കറ്റായിരുന്നു സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ നല്‍കിയിരുന്നത്. സിനിമയിലെ വയലന്‍സ് രംഗങ്ങള്‍ കണക്കിലെടുത്തായിരുന്നു ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്.

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. ഇത്തവണയും വ്യത്യസ്ഥമാര്‍ന്നൊരു പോസ്റ്ററാണ് ലില്ലിയുടെതായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പുതിയ പോസ്റ്ററിന് മികച്ച പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ നിന്നെല്ലാം തന്നെ ലഭിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications