ഓണത്തിന് അങ്കം കുറിക്കാന്‍ അഞ്ച് ചിത്രങ്ങള്‍; മുഖ്യ ആകര്‍ഷണം കൊച്ചുണ്ണിയും വരത്തനും!
ഓണത്തിന് ഒരു മാസം മാത്രം ശേഷിക്കെ മലയാളത്തിലെ ഓണം റിലീസുകളുടെ കാര്യത്തില്‍ തീരുമാനമായി. മുന്‍വര്‍ഷത്തിലേതുപോലെ വന്‍ സൂപ്പര്‍ താര പോരാട്ടം ഈ ഓണക്കാലത്ത് ഉണ്ടാകില്ലെന്നാണ് ചിത്രങ്ങളുടെ പട്ടിക നല്‍കുന്ന സൂചന. അഞ്ച് ചിത്രങ്ങളാണ് ഇക്കുറി ഓണക്കാലം ആഘോഷിക്കാന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മമ്മൂട്ടി, നിവിന്‍ പോളി, ബിജു മേനോന്‍, ഫഹദ് ഫാസില്‍, ടൊവിനോ തോമസ് എന്നിവരുടെ ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്.
കൂട്ടത്തിലെ ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയാണ് ഇവയിലെ മുഖ്യ ആകര്‍ഷണം. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലും എത്തുന്നു. അതോടെ ഈ ഓണക്കാലത്ത് മോഹന്‍ലാലും തന്റെ സാന്നിദ്ധ്യം അറിയിക്കുകയാണ്. ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രിയ ആനന്ദ് ആണ് നായിക. ചിത്രം ഓഗസ്റ്റ് 18ന് തിയറ്ററിലെത്തും.

ഓണച്ചിത്രങ്ങളിലെ ആദ്യ റിലീസ് ബിജു മേനോന്‍ ചിത്രം പടയോട്ടമാണ്. ഗ്യാങ്‌സ്റ്റര്‍ കോമഡി ജോണറിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ റഫീക്ക് ഇബ്രാഹിം ആണ്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് ശേഷം സോഫിയ പോള്‍ നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 17ന് തിയറ്ററിലെത്തും. അനുശ്രീയും ദിലീഷ് പോത്തനും ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധായകനാകുന്ന കുട്ടനാടന്‍ ബ്ലോഗ് ഓഗസ്റ്റ് 23ന് തിയറ്ററിലെത്തും. ഹരി ബ്ലോഗെഴുത്തുകാരന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. അനു സിത്താര, മിയ തുടങ്ങിയവര്‍ നായികമാരാകുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ സഹസംവിധായകനാകനായെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന വരത്തന്‍ ഓണച്ചിത്രങ്ങളുടെ പട്ടികയിലെ മറ്റൊരു പ്രമുഖനാണ്. നസ്രിയ നിര്‍മാണ പങ്കാളിയാകുന്ന ചിത്രം ഓഗസ്റ്റ് 22ന് തിയറ്ററിലെത്തും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. കാര്‍ബണ്‍ ആണ് ഫഹദിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
കഴിഞ്ഞ് മാസം തിയറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ച് റിലീസ് മാറ്റിവച്ച തീവണ്ടി ആണ് അഞ്ചാമത്തെ ചിത്രം. ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രത്തില്‍ സംയുക്ത മേനോനാണ് നായിക. ഫെലിനി ടിപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമേയം പുകവലിയാണ്. സുരാജ് വെഞ്ഞാറമ്മൂടും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനാണ്.


Click it and Unblock the Notifications