ആരാധകര്‍ സ്‌ക്രീന്‍ വലിച്ചു കീറും, സ്‌ക്രിപ്റ്റ് മാറ്റി എഴുതൂ..
ആരാധകര്‍ സ്‌ക്രീന്‍ വലിച്ചു കീറുന്നതിനു മുന്‍പ് ലിംഗയുടെ തിരക്കഥ പൊളിച്ചെഴുതി. ലിങ്കയ്ക്ക് ദോഷം ചെയ്യുന്ന ചില ഭാഗങ്ങള്‍ വെട്ടി മാറ്റാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ലിംഗയുടെ പ്രദര്‍ശനം തുടര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ ഇതിനോടകം പല വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ക്ലൈമാക്‌സ് ഒഴിച്ചു നിര്‍ത്തിയാല്‍ സിനിമ കൊള്ളാമെന്ന് ചിലര്‍ പറയുന്നു. കണ്ടിരിക്കാവുന്ന ഒരു സിനിമ എന്ന ഒഴുക്കന്‍ മട്ടില്‍ പറയുന്നവരും ഉണ്ട്.
രജനിയുടെ ആരാധകര്‍ക്ക് ഇത് സഹിക്കുമോ. ശ്രീനിവാസന്‍ പറഞ്ഞതു പോലെ, നിങ്ങള്‍ സ്‌ക്രിപ്റ്റ് മാറ്റി എഴുതൂ എന്നു പറയേണ്ടി വന്നു. ഫഌഷ് ബാക്കിലെ ചില രംഗങ്ങളും, ക്ലൈമാക്‌സിലെ ചില രംഗങ്ങളുമാണ് വെട്ടിമാറ്റാന്‍ അണിയറക്കാര്‍ തീരുമാനിച്ചത്. ഒരു നല്ല സിനിമ തന്നെയാണ് ലിങ്ക. പക്ഷേ, കഥ എവിടെ, എങ്ങനെ അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ അണിയറക്കാര്‍ പരാജയപ്പെട്ടു എന്നതാണ് സത്യം.

അവസാന 15 മിനിറ്റ് അങ്ങ് മറന്നാല്‍ കണ്ടിരിക്കാവുന്ന ഒരു നല്ല സിനിമ എന്ന് തിയറ്ററില്‍ നിന്നും ലിംഗ കണ്ടിറങ്ങുന്നവര്‍ പറഞ്ഞു. സംവിധായകന്റെ ഈ പിഴവ് തിരുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അങ്ങനെ ലിംഗ മറ്റൊരു രൂപത്തില്‍ ഇനി പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തും.
കെ.എസ് രവികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രജനി ഡബിള്‍ റോളിലാണ് എത്തുന്നത്. ബാളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹയും തെന്നിന്ത്യന്‍ സുന്ദരി അനുഷ്‌ക ഷെട്ടിയുമാണ് ചിത്രത്തിലെ നായികമാര്‍. ഒരു ഡാം പണിയുന്ന എഞ്ചിനിയര്‍ ആയിട്ടാണ് രജനി ചിത്രത്തില്‍ എത്തുന്നത്.


Click it and Unblock the Notifications











