തിരക്കുള്ള നഗരത്തില്‍ രജനീകാന്തിനെയും സോനാക്ഷിയെയും കണ്ടാല്‍...
തിരക്കുള്ള ഒരു നഗരത്തിനിടയില്‍ പെട്ടന്ന് രജനീകാന്തിനെ കണ്ടാല്‍ എന്താകും അവസ്ഥ. കൂടെ സോനാക്ഷി സിന്‍ഹയും ഉണ്ടെങ്കിലോ? ആരാധകര്‍ താരങ്ങളുടെ ചുറ്റാകെ കൂടുമെന്ന് ഉറപ്പ്. ഇനി സ്റ്റൈല്‍ മന്നന്‍ ആയതിനാല്‍ തന്നെ ആരാധകരുടെ സ്റ്റൈലും അല്‍പ്പമൊന്നു മാറും. കഴിഞ്ഞ ദിവസം മംഗാലപുരത്ത് ലിംഗ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനെത്തിയ താരങ്ങളെയാണ് ആരാധകര്‍ പൊതിഞ്ഞത്.
രജനീകാന്ത് ഓഗസ്റ്റ് 13 ന് രാവിലെ തന്നെ ബാജ്‌പേ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയിരുന്നു. വിമാനത്താവളത്തില്‍ തന്നെആളുകള്‍ അദ്ദേഹത്തിന് ചുറ്റും കൂടി. ഇതിനിടെ ചില മാധ്യമങ്ങള്‍ രജനീകാന്ത് എത്തിയ വിവരം പുറത്ത് വിട്ടതോടു കൂടി വിമാനത്താവളത്തിന് പുറത്തും ആരാധകര്‍ വട്ടംകൂടി.

നായകന്‍മാരെക്കാള്‍ കൂടുതല്‍ ആരാധകര്‍ കൂടുതല്‍ പ്രശന്ങ്ങള്‍ ഉണ്ടാക്കുന്നത് നായികമാര്‍ക്കാണ്. അതിനാല്‍ തന്നെ സോനാക്ഷി സിന്‍ഹയുടെ കാര്യത്തിലും ഇത് പ്രകടമാ.ിരുന്നു. ആരാധകരെ നിയന്ത്രിച്ച് താരത്തെ പുറത്തെത്തിയ്ക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥ ഉള്‍പ്പടെയുള്ളവര്‍ പണിപ്പെട്ടു. എന്തായാലും ഷൂട്ടീംഗ് കഴിഞ്ഞ് വളരെ സന്തോഷത്തോടെ താരങ്ങള്‍ മടങ്ങിയതായാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications











