രജനിച്ചിത്രത്തിന്റെ ചിത്രീകരണം തടസപ്പെടുത്തി
സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രമാണ് ലിങ്ക. കെഎസ് രവികുമാര്‍ ഒരുക്കുന്ന ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിത സംഭവങ്ങളെത്തുടര്‍ന്ന് ഷൂട്ടിങ് തടസപ്പെട്ടു.
ആന്ധ്രയിലെ രംഗറെഡ്ഡി ജില്ലയിലെ അഞ്ചാപ്പൂര്‍ ഗ്രാമത്തിലാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത. ചിത്രീകരണം ചടുലമായി പുരോഗമിക്കുന്നതിനിടെ ഗ്രാമീണരില്‍ ചിലരെത്തി ഷൂട്ടിങ് തടസ്സപ്പെടുത്തുകയായിരുന്നുവത്രേ.
ഷൂട്ടിങ് ആവശ്യത്തിലായി സെറ്റിലുള്ളവര്‍ ഗ്രാമീണര്‍ കുടിവെള്ളം ശേഖരിക്കുന്ന ജലസംഭരണി മലിനമാക്കിയെന്നാണ് നാട്ടുകാരുടെ ആരോപണം. ജലസംഭരണിയില്‍ എന്തോ രാസവസ്തുകലക്കിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിച്ചത്.

എന്നാല്‍ ഷൂട്ടിങ് സെറ്റിലുള്ളവര്‍ ഇത് നിഷേധിയ്ക്കുന്നു. മാത്രമല്ല അധികൃതരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയാണ് തങ്ങള്‍ ഷൂട്ടിങ് തുടങ്ങിയതെന്നും അണിയറക്കാര്‍ പറയുന്നു.
സംഭവം നടക്കുമ്പോള്‍ രജനി സെറ്റിലുണ്ടായിരുന്നോ എന്നകാര്യം വ്യക്തമല്ല. രജനി ഡബിള്‍ റോളില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ സോനാക്ഷി സിന്‍ഹയും അനുഷ്‌ക ഷെട്ടിയുമായി നായികമാരായി എത്തുന്നത്. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം മൈസൂരിലായിരുന്നു നടന്നത്.


Click it and Unblock the Notifications











